ഇവനും അത് പോലൊരു ഞരമ്പ് രോഗി..
നിസാരമായി തള്ളിക്കളയാവുന്ന വിഷയമാണിത്..
ഈ ചെറിയ കാര്യത്തിനാണോ താൻ ബോധം കെട്ട് വീണ്ത്..?.
ഇത്ര മനസുറപ്പില്ലാത്തവളാണോ താൻ… ?.
ഒറ്റക്ക് ജീവിക്കുന്ന ഒരു സ്ത്രീയല്ലേ താൻ..?.
കുറച്ച് കൂടി കരുത്ത് കാണിക്കണ്ടേ..?.
സാവിത്രി ഊർജ്ജം വീണ്ടെടുത്തു..
അവനെ നിലക്ക് നിർത്താൻ തനിക്കറിയാം..
ഇനി ഇമ്മാതിരി പണി ഇവൻ ചെയ്യരുത്..
ഒരിറക്ക് വെള്ളം കൂടി കുടിച്ച് അവൾ വീണ്ടും ചാരിയിരുന്നു..
അപ്പോഴാണ് വേറൊരു കാര്യമവൾ ചിന്തിച്ചത്..
മൂന്ന് വർഷമായി അവൻ തന്നെ മനസിൽ കൊണ്ട് നടക്കുന്നൂന്നാണ് പറഞ്ഞത്..
ഈ കാലത്തിനിടക്ക് ഒരിക്കൽ പോലും അവൻ തന്നോട് സംസാരിച്ചിട്ടില്ല.. താനവനോട് എന്തേലും ചോദിച്ചാ അതിന് മറുപടി പറയുമെന്നല്ലാതെ ഒരു വാക്ക് പോലും അവൻ മിണ്ടിയിട്ടില്ല..
അരുതാത്തൊരു നോട്ടം പോലും അവൻ നോക്കിയിട്ടില്ല.. ഒരു സ്പർശനം കൊണ്ട് പോലും തന്നെ കളങ്കപ്പെടുത്തിയിട്ടില്ല..
പിന്നെങ്ങിനെ അവൻ ഞരമ്പ് രോഗിയാവും..?..
അവൻ കാമുകനാണ്… മൂന്ന് വർഷം തന്റെ പ്രണയം കാമുകിയോട് പറയാൻ കഴിയാതെ വേദനിക്കുന്ന ഹൃദയവുമായി ജീവിച്ച യഥാർത്ത കാമുകൻ..
അവൾ തൊട്ടടുത്ത് ഉണ്ടായിട്ടും ഒരു നോട്ടം കൊണ്ട് പോലും അവളെ ശല്യപ്പെടുത്താതിരുന്ന, പരിശുദ്ധ പ്രണയം മനസിൽ സൂക്ഷിച്ച കാമുകൻ.
നാൽപതോളം പെണ്ണ് കാണൽ നടത്തിയിട്ടും അതിലൊന്ന് പോലും അവനിഷ്ടപ്പെടാതിരുന്നത് എന്ത് കൊണ്ടാണ്..?.
ഇങ്ങിനെയും ഒരു കാമുകനുണ്ടാവുമോ..?.
കൃത്യമായി പറഞ്ഞാൽ അവനേക്കാൾ ഇരുപത്തിനാല് വയസ് കൂടുതലാണ് തനിക്ക്..
ആ തന്നെയാണവൻ..
ഒരു പക്ഷേ അവന്റെ അമ്മക്കും ഈ പ്രായമായിരിക്കും..