വീണ്ടുമൊരിക്കൽ കൂടി ജനൽ പാളി അടയുന്ന ശബ്ദം കേട്ട് സാവിത്രി ബോധമണ്ഡലത്തിലേക്ക് തിരിച്ച് വന്നു..
അവൾ പതിയെ എണീറ്റിരിന്നു… കാൽപാദം മുതൽ തലയോട്ടി വരെ അടിമുടി വിറക്കുകയാണ്..തന്നെ താങ്ങാൻ ഒരാളില്ലെങ്കിൽ വീണ് പോകുമെന്ന് അവൾക്ക് തോന്നി..
വീഴുകയും ചെയ്തു..
കാലുകൾ നീട്ടി വെച്ച് അവൾ സെറ്റിയിൽ നിവർന്ന് കിടന്നു..
താനീ കിടത്തത്തിൽ മരിച്ച് പോകുമോന്ന് പോലും അവൾക്ക് തോന്നി..
പേടി കൊണ്ട് കണ്ണ് തുറക്കാൻ പോലുമവൾക്കായില്ല..
കണ്ണുകൾ ഇറുക്കിയടച്ച് ശ്വാസമെടുക്കുന്ന ശബ്ദം പോലും കേൾപ്പിക്കാതെ അവൾ സെറ്റിയിൽ മർലന്ന് കിടന്നു..
അവളുടെ മനസിലൊന്നുമില്ലായിരുന്നു.. നൂറ് നൂറ് വർണച്ചിത്രങ്ങൾ തെളിഞ്ഞ് നിൽക്കുന്ന മസനകം തീർത്തും ശൂന്യമായിരുന്നു..
ബുദ്ധിയുറക്കാത്ത കൊച്ചു കുഞ്ഞിനെപ്പോലെ ഒന്നുമവൾക്ക് ഓർത്തെടുക്കാനായില്ല..
കുറേനേരം ആ കിടപ്പവൾ കിടന്നു.,
ശൂന്യമായ മനസുമായി,.
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തോടെ ഒരു മിന്നലും, കാതടപ്പിക്കുന്ന ശബ്ദത്തിൽ ഒരിടിയും..
വിറച്ച് പോയ സാവിത്രി ചാടിയെണീറ്റു..
പുറത്ത് മഴ തകർക്കുകയാണ്..
പതിയെപ്പതിയെ അവൾ ബോധത്തിലേക്ക് തിരിച്ച് വന്നു..
അൽപം വെളളം കുടിക്കണം.. തൊണ്ട വരണ്ട് പൊട്ടുകയാണ്..
സെറ്റിയിൽ നിന്ന് എണീക്കാൻ നോക്കിയിട്ട് പറ്റുന്നില്ല..
എങ്കിലുംഒരുവിധം എഴുന്നേറ്റ് നിന്നു..
നടക്കുമ്പോൾ കാലുകൾ വേച്ച് പോവുകയാണ്..
ഫ്രിഡ്ജിനടുത്ത് വരെ ഒരു വിധം നടന്നെത്തി..
തണുത്ത വെള്ളം ഒരു കുപ്പി മുഴുവൻ ഒറ്റയടിക്ക് കുടിച്ച് തീർത്തു..
പരവേശമടങ്ങുന്നില്ല..
ഒരു കുപ്പി കൂടിയെടുത്ത് നിലത്തുറക്കാത്ത കാലുകളോടെ അവൾ നടന്ന് സെറ്റിയിൽ വന്നിരുന്നു..