ഹണി തന്നെയാണ് മിനിയോട് കൃപ ഇട്ടുകൊണ്ട് വന്ന ഡയമണ്ട് ആഭരണങ്ങൾ കൊണ്ടുപോയി അതിന്റെ വില എത്രയാണ് എന്ന് അറിയണമെന്ന് മിനിയെ ഉദ്ദെശിച്ചത് . രണ്ടു പേരും ആഭരങ്ങളും ആയി അടുതുള്ള ജ്വല്ലറി ഷോപ്പിൽ എത്തി. ആഭരണങ്ങൾ കണ്ടപ്പോൾ തന്നെ ജീവനക്കാരൻ പറഞ്ഞു ഇതൊക്കെ വളരെ റൈർ കളക്ഷൻസ് ആണ് കോടികൾ വിലവരും. മിനിക്ക് മനസിൽ അതിയായ സന്തോഷം തോന്നി.
ഹണി : എന്നാലും ഇപ്പോളത് മാർക്കറ്റ് വില എത്രയുണ്ടാകും?
ജീവനക്കാരൻ : ഇവയൊക്കെ ഞങ്ങൾ എടുക്കില്ല പക്ഷെ ഇതിന്റെ സർട്ടിഫിക്കറ്റ്സ് ഉണ്ടേൽ ഞാൻ തിരക്കി എത്രയാണ് വില എന്ന് പറയാം.
ഹണി : സർട്ടിഫിക്കറ്റ്സ് ഞങ്ങളുടെ കയ്യിൽ ഇല്ല.
ജീവനക്കാരൻ : ഇല്ലെങ്കിൽ ഇതു വിൽക്കാൻ കഴിയില്ല, അത് മാത്രമല്ല സർട്ടിഫിക്കറ്റ്സ് ഇല്ലെങ്കിൽ ഇതിനു യാതൊരു വിലയും ഇല്ല.
തിരിച്ചു വരുമ്പോൾ മിനിയുടെ മുഖം ഹണി ശ്രെദ്ധിച്ചു. ദേഷ്യം കൊണ്ട് അവൾ ചുവന്നിരുന്നു.
ഹണി : ഇതു എപ്പോൾ ഒന്നും തന്നെ നമ്മുടെ കയ്യിൽ ഇല്ലാ, പ്രോപ്പർട്ടി എല്ലാം കൃപിക്കുള്ളതാണ് എന്നു പറഞ്ഞു എങ്കിലും അതൊക്കെ എന്നു കിട്ടുമെന്നു ഒരു ഉറപ്പുമില്ല. പിന്നെ ആഭരണങ്ങൾ അത് ഇപ്പോൾ ഇങ്ങനെ ആയി.
മിനി: ഹ്മ്മ്മ് , നീ അവളുടെ അമ്മയെ വിളിക്കു, 24 മണിക്കൂറും മോളെ വിളിച്ചു കൊണ്ടിരിക്കരുത് അവൾ വീട്ടിൽ ഒരു കാര്യങ്ങളും ചെയ്യുന്നില്ല എന്ന് പറയൂ. ഹണി പറഞ്ഞ കേട്ടയുടനെ സ്വപനയെ വിളിച്ചു.
സ്വപ്ന: ഹെലോ, സുഖാണോ?
ഹണി : അതെ സുഖമാണ്.
സ്വപ്ന : കൃപ മോൾ എന്തിയെ?
ഹണി : അതേ, കൃപയുടെ അമ്മക്ക് ഒന്നും തോന്നരുത്. നിങ്ങൾ എപ്പോളും അവളെ വിളിയ്കരുത്. അവൾ വിനുവിനിന്റെയോ വീട്ടിലേയോ ഒരു കാര്യങ്ങളിലും ശ്രദ്ധിക്കുന്നില്ല. അവൾ എപ്പോളും വീഡിയോ കാളിൾ ആണ്. അവൾ ചെറിയ കുട്ടിയാണ് അത് കൊണ്ടാണ് സ്വപ്നയോട് പറയുന്നത്. അവളുടെ കുടുബം നിങ്ങൾ ആയി നശിപ്പിക്കരുത്.