“നീ എന്റെ വീട്ടിൽ വെച്ച് എന്നെ പിടിച്ചു തല്ലുമോടി”എന്ന് ചോദിച്ചു കൊണ്ട് ഹണി മിനിയുടെ റൂമിലേക്ക് ഓടി. സുമ റൂമിൽ നിന്ന് ഇതൊക്കെ കാണുന്നുണ്ടായിരുന്നു. ഹണി പോയതോടെ കൃപ സുമയുടെ റൂമിൽ ചെന്ന് ഇവിടത്തെ കാര്യങ്ങൾ ഒക്കെ ഞാൻ നോക്കിക്കൊള്ളാം സുമ കൊച്ചു ഉറങ്ങിക്കോ, ക്ഷീണം ഒക്കെ ഒന്ന് മാറട്ടെ പറഞ്ഞു കൃപ സുമയുടെ റൂമിന്റെ വാതിൽ അടച്ചു.
റൂമിൽ എത്തിയ ഹണി മിനിയോട് ഉണ്ടായ കാര്യങ്ങൽ പറഞ്ഞു. ദേഷ്യം തീരാതെ അവൾ സ്വപനയെ വിളിച്ചു.
ഹണി : നീ ഞാൻ പറഞ്ഞത് എല്ലാം വിളിച്ചു നിന്റെ മോളോട് പറഞ്ഞു അല്ലേ? ഇപ്പോൾ അവൾ എന്നെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.
സ്വപ്ന: എന്റെ മോളെ ഞാൻ വിളിക്കുന്നതിന് നിങ്ങൾക്ക് എന്താ പ്രെശ്നം, സ്വപ്നയും വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു.
ഹണി: നിന്റെ മോൾക്ക് ഭ്രാന്താണ്,
സ്വപ്ന: എന്റെ മോളെ ഒന്നും പറയരുത് . നിങ്ങൾക്ക് അവളെ ഇഷ്ട്ടമല്ലെങ്കിൽ അവളും അവനും ഇവിടെ വന്നു നിൽക്കട്ടെ.
ഹണി: നിനക്ക് ഭർത്താവില്ലാത്തതിന്റെ കുഴപ്പാണ് അതുകൊണ്ടാണ് നീ നിന്റെ മോളെ ജീവിക്കാൻ അനുവദിക്കാത്തത്. ഇനി അവനെ കൂടി അവിടെ എത്തിക്കണം അല്ലെ നിനക്ക്? നല്ലവീട്ടിലെ ചെറുക്കൻമാരെ ചുളുവിൽ കിട്ടും എന്നാണോ മോളും അമ്മയും കരുതിയോ?
പിന്നെ തെറിയുടെ പൊടി പൂരം ആയിരുന്നു ഹണി സ്വപ്നയെ വിളിച്ചത് , മിനിയും സ്നേഹയും ചിരിയോടു കൂടി ഏതൊക്കെ കണ്ടു ഇരിക്കുക ആയിരിന്നു. കൃപയെ തന്റെ വരുതിക്ക് വരുത്തണം എങ്കിൽ അവളെ അവളുടെ അമ്മയിൽ നിന്ന് മാറ്റണമെന്നു മിനിക്ക് നല്ലപോലെ അറിയാം.