മണിവത്തൂരിലെ 1000 ശിവരാത്രികൾ 1
Manivathoorile 1000 Shivarathrikal Part 1 | Author : Akshay
ഈ കഥയിലെ സ്ഥലവും പേരുകളും തികച്ചും സങ്കല്പികം.
വായിക്കുക. അഭിപ്രായങ്ങൾ അറിയിക്കുക. ഞാൻ. തുടക്കാരനാണ്.
.
റാഞ്ചിയിൽ നിന്നും പഞ്ചാബിലേക്കുള്ള യാത്രയിൽ ഒന്ന് ശ്വാസമെടുക്കാൻ ഞാനും വിനീതും വണ്ടി സൈഡ് ആക്കി. ഒരു ചെറിയ പെട്ടി കട. അതിന്റെ പുറകിൽ ഒരു കൈ പുഴ. ഞാൻ അവിടെ പോയി ഒരു കല്ലിൽ ഇരുന്നു. ചായയും സിഗററ്റും മേടിച് വിനീത് എന്റെ അടുത്തേക്ക് വന്നു.
2 സിഗററ്റും അവൻ ഒരുമിച്ച് വായിൽ വച്ച് കത്തിച്ചു അതിൽ ഒന്ന് എനിക്ക് തന്നു കൂടെ ചായയും. ഞാൻ ചായ വാങ്ങി ഒരു ഇറക്ക് ഇറക്കി. ഇവിടെ എരുമ പാലിൽ ആണ് ചായ. പക്ഷെ പ്രതേക ചോവ ഒന്നും ഇല്ല.. ചിലപ്പോ മഹാരാഷ്ട്ര മുതൽ ഈ ചായ കുടിച് നാവ് പൊരുത്തപ്പെട്ടത് കൊണ്ടാകും.
സിഗററ്റ് വലിച് പൊക വിട്ടുകൊണ്ട് വിനീത് എന്നോട് ചോദിച്ചു “നന്ദ..ഇനി എന്താ നമ്മടെ പരിപാടി?’
ഞാൻ – നേരെ പഞ്ചാബ്. ഹിമാചൽ കണ്ടിട്ട് വീട്ടിലേക്ക്.
വിനീത് – നീ പറയുംപോലെ.. വന്ന് വിളിച്ചപ്പോ എങ്ങോട്ട് എന്ന് പോലും ചോദിക്കാതെ വന്ന് ഇപ്പോഴും അങ്ങനെ.
വിനീത് അങ്ങനെ ആണ്. ചെറുപ്പമുതൽ ഞാൻ പോയി വിളിക്കും അവൻ കൂടെ വരും. ഇപ്പൊ നാട്ടിൽ നിന്നും ഇങ്ങോട്ട് വന്നതും അങ്ങനെയാണ്.
അവൻ ഫോൺ വന്നപ്പോ മാറി. എന്നെപോലെ പലർക്കും ഉള്ളതാകും ഇടക് ഇടക് സോൺ ഔട്ട് ആകുന്ന പരിപാടി.
അങ്ങനെ എന്തോ ആലോചിച്ചു കാടുകറി പോയി.
വിനീത് ഫോൺ കഴിഞ്ഞ് എന്നെ വിളിച്ചു “ഡാ വിട്ടാലോ.. 5 കഴിഞ്ഞു.. വാ ഏതേലും stay പിടിക്കാം “