ഹാളിലെ കസേരയിലേക്ക് സിന്ധു ഇക്കാനെ സ്വീകരിച്ചിരുത്തിയപ്പോഴാണ് അയാൾ സുകൂനെ നോക്കിയത് തന്നെ…
“എന്താടാ സുകൂ… നീ നേരത്തേ പണി നിർത്തിപ്പോന്നൂന്ന് വിജയൻ പറഞ്ഞല്ലോ…. എന്ത് പറ്റി… ?”..
ചിരിയോടെ ഇക്ക ചോദിച്ചു..
“അത്… എനിക്കൊരു തലവേദന…”
തലയുയർത്തിത്തന്നെയാണ് സുകു മറുപടി പറഞ്ഞത്..
“ എന്നിട്ട് തലവേദന മാറിയോ… ?”..
“അതൊക്കെ അപ്പത്തന്നെ മാറി ഇക്കാ… ഇപ്പോ ഒരു വേദനയുമില്ല,..”
ചിരിച്ച് കൊണ്ട് സിന്ധുവാണ് മറുപടി പറഞ്ഞത്..
കുറച്ചപ്പുറെ മാറി മേശയിൽ ചാരി നിൽക്കുകയായിരുന്ന സുകൂനെ,ഇക്ക കൈ നീട്ടിവലിച്ച് അടുത്തിരുത്തി..
“നിനക്കെന്തേലും വിഷമമുണ്ടോടാ… ?”.
അവനെ ചേർത്ത് പിടിച്ച് കൊണ്ട് അയാൾ ചോദിച്ചു..
അവൻ ചിരിച്ചതേയുള്ളൂ…
“ഏട്ടന് ഒരു വിഷമവുമില്ലിക്കാ…. സന്തോഷമേ ഉള്ളൂ,,. അല്ലേ ഏട്ടാ… ?”..
സിന്ധൂന്റെ ചോദ്യത്തിന് അവൻ തലയാട്ടി…
“നാളെ മുതൽ രാവിലെ വന്ന് ഓഫീസ് തുറക്കുക… ആരെങ്കിലും വന്നാൽ അവരോട് കാര്യങ്ങൾ ചോദിച്ചറിയുക…
ഫോൺ വന്നാൽ കാര്യം ചോദിച്ച് കൃത്യമായി മറുപടി പറയുക… ഇതൊക്കെയാണ് ഇനി നിന്റെ പണി… അത് ചെയ്യാൻ നിനക്കെന്തേലും ബുദ്ധിമുട്ടുണ്ടോ..?”..
സുകുവും, സിന്ധുവും ഒരുമിച്ച് ഞെട്ടി..
സുകുമാരന് വിശ്വാസം വന്നില്ല..
ഫുൾ എസി യുള്ള മുറിയാണ് ഓഫീസ്..അതിൽ വൈകുന്നേരം വരെ ഇരിക്കുകാന്ന് പറഞ്ഞാൽ തന്നെ അതൊരു ഭാഗ്യമാണ്..
വിജയേട്ടന് കിട്ടിയതിനേക്കാൾ എത്രയോ ഉയർന്ന ജോലിയാണിത്.. തനിക്ക് സ്വപ്നം കാണാൻ പോലും കഴിയാത്തത്..
“കുറേ ആയില്ലേടാ ഉയരത്ത് കയറി വെയിലും കൊണ്ട് പണിയെടുക്കുന്നു…
ഇനി തണലിത്തിരുന്ന് ജോലി ചെയ്യ്… അല്ലേടീ മോളേ…?”..