“ഉം… എല്ലാം നമുക്ക് നടത്തണം… നമ്മുടെ കെട്ട്യോൻമാരുടെ ഫുൾ സപ്പോട്ട് നമുക്കുണ്ടല്ലോ… നമുക്കിനി ആരെ പേടിക്കാൻ….”
രണ്ടാളും ചിരിച്ചു…
ഫോൺ കട്ടാക്കി സിന്ധു,സുകു കിടക്കുന്ന മുറിയിൽ ചെന്ന് നോക്കി..
അവൻ അട്ടം നോക്കിക്കിടക്കുകയാണ്..
“തലവേദന കുറവുണ്ടോ… ?”..
അൽപം സ്നേഹം ചാലിച്ചാണ് അവൾ ചോദിച്ചത്…
അവന് തലവേദനയില്ലെന്ന് അവൾക്കറിയാം…
“ ഉം… കുറവുണ്ട്…”
എണീറ്റിരുന്ന് കൊണ്ട് സുകു പറഞ്ഞു..
സിന്ധു കിടക്കയിൽ ഒരറ്റത്തിരുന്നു..
“നിങ്ങൾക്കെന്നോട് ദേഷ്യമുണ്ടോ… ?”..
അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ ചോദിച്ചു..
“ ഇല്ല…”
അവളുടെ നോട്ടം നേരിടാനാവാതെ തല താഴ്ത്തിയാണവൻ പറഞ്ഞത്..
“നിങ്ങളെ വഞ്ചിച്ചു എന്ന് തോന്നുന്നുണ്ടോ… ?”..
“ഇല്ല….”
അതിനും അവൻ പതിയെ മറുപടി പറഞ്ഞു..
“ഇങ്ങിനെയൊന്നും ഞാനും ചിന്തിച്ചതല്ല…
നിവൃത്തികേട് കൊണ്ട് ചെയ്ത് പോയതാ… നിങ്ങള് മര്യാദക്കെന്നെ നോക്കിയിരുന്നേൽ ഇങ്ങിനെയൊന്നും ആവില്ലായിരുന്നു…”
സുകു നിസഹായതയോടെ തലയാട്ടി..
“ എന്ന് കരുതി എനിക്കിപ്പോ നിങ്ങളോട് ദേഷ്യമൊന്നുമില്ല… ഞാൻ പറഞ്ഞതെല്ലാം അംഗീകരിക്കുകയാണെങ്കിൽ നമ്മൾക്ക് സന്തോഷത്തോടെ ജീവിക്കാം…”
“ നിങ്ങളീ കുടിയൊന്ന് നിർത്തിയാ മതി… പൂർണമായും നിർത്തണമെന്ന് ഞാൻ പറയുന്നില്ല… ഒന്ന് കുറച്ചൂടെ… ?.
ഇത്രയും കാലം പണിയെടുത്തിട്ട് ഒരു രൂപയെങ്കിലും നിങ്ങളുടെ കയ്യിൽ ബാക്കിയുണ്ടോ… ?..
എന്തേലും ഒരസുഖം വന്നാ ആര് സഹായിക്കും… ?..
അത് കൊണ്ട് ഇനി കിട്ടുന്ന കൂലിയിൽ നിന്ന് പകുതി എന്റെ കയ്യിൽ തരണം… കുടിയൊക്കെ ഒന്ന് കുറക്കണം… രണ്ട് നേരം കുളിച്ച് ഒന്ന് വൃത്തിക്കൊക്കെ നടക്കണം…”