അയാളുടെ കനത്ത ഇടത് കൈ വാസുവിന്റെ താടിയിൽ പതിച്ചു.”ങ്ങ്” വേദന കൊണ്ട് വാസു ഞരങ്ങി. മഹേഷിന്റെ വലത് കൈ കൊണ്ട് അതേ സമയം നെഞ്ചിനു നടുവിൽ കിട്ടിയ ഇടി അതിലും മാരകമായിരുന്നു. ലക്ഷ്യമില്ലാതെ വാസുവിന്റെ കൈകൾ വായുവിൽ വീശി, മഹേഷ് എളുപ്പത്തിൽ ഒഴിഞ്ഞു മാറി. വാസു കാലു പൊക്കി തൊഴിച്ചു, മഹേഷ് വാസുവിന്റെ അടുത്തേയ്ക്കെത്തി വലതു കൈ മുട്ടു കൊണ്ട് വാസുവിന്റെ പൊങ്ങി വന്ന കാൽമുട്ടിന് മുകളിൽ ഒരു കുത്ത് കുത്തി.
“ആ” വാസു അലറിക്കൊണ്ട് കാൽ നിലത്തു കുത്താനാവാതെ മുടന്തി നിന്നു.മൂലയിൽ കിടന്ന സോമൻ ബുദ്ധിമുട്ടി തല പൊക്കി കണ്ണു തുറന്ന് നോക്കി “ധും, ധും, ഭും, ധും” വാസു നിന്ന് ഇടി കൊള്ളുന്ന കാഴ്ച്ച കണ്ട് അയാൾ കണ്ണടച്ചു കിടന്നു. വാസുവിന്റെ കാൽ മുട്ടിന് പുറകിൽ മഹേഷ് ചവിട്ടി,
വാസു മുട്ടു കുത്തി താഴെ വീണു, അയാൾ വേദന കൊണ്ട് കരഞ്ഞു, അതേ സമയം മഹേഷിന്റെ വലതു കാൽ മുട്ട് കുനിഞ്ഞു വന്ന വാസുവിന്റെ മുഖത്ത് ആഞ്ഞു പതിച്ചു, വാസുവിന്റെ വായിലൂടെയും മൂക്കിലൂടെയും ചോര ഒഴുകി. അയാൾ മുഖമടിച്ചു താഴെ വീണു. വാസു കസേരയിൽ പിടിച്ചു കൊണ്ടെഴുന്നേറ്റു വന്നു.
നേരെ നോക്കിയപ്പോൾ കണ്ടത് ഒരു പുച്ഛം നിറഞ്ഞ ചിരി ചിരിച്ചു കൊണ്ടിരിക്കുന്ന ഐശ്വര്യയെയാണ്. “ഭ പൂ&#*” അയാൾ നിലത്തു കിടന്ന കത്തി വലിച്ചെടുത്ത് കൊണ്ടായിരുന്നു എഴുന്നേറ്റ് വന്നത്. വാസു ആ കത്തി ഐശ്വര്യയുടെ കാലിൽ ആഞ്ഞു കുത്തി!!. “ആാാാ” ഐശ്വര്യയുടെ നിലവിളി അവിടെ മുഴങ്ങി. വാസു അകത്തെ മുറിയിലേക്ക് മുടന്തിക്കൊണ്ട് ഓടി,