മഹേഷ് ഫോൺ നമ്പർ പറഞ്ഞു, ഐശ്വര്യ അത് സേവ് ചെയ്തിട്ട് മിസ്സ് കാൾ അടിച്ചു.
“ശരി, എങ്കിൽ ഞാൻ വിളിക്കാം” അവൾ തിരിഞ്ഞു നടന്നു. മഹേഷ് ബൈക്ക് സ്റ്റാർട്ട് ആക്കി, ഐശ്വര്യ ഗേറ്റ് അടച്ചു കൊണ്ട് അയാളെ നോക്കിപ്പറഞ്ഞു “പിന്നെ എന്നെ മാഡം എന്ന് വിളിക്കാതിരിക്കുമോ ഇനി മുതൽ”
“ശ്രമിക്കാം” അയാൾ പറഞ്ഞു.
അവൾ ചിരിച്ചു, ആയിരം വാട്ട് ബൾബിന്റെ പ്രകാശമുള്ള ചിരി.
(തുടരും)