“ഞാൻ വന്നിട്ട് രണ്ട് ദിവസമായി, എന്നോട് ദേഷ്യം ആണോ ഇപ്പോഴും”
മഹേഷ് ഒന്നും പറഞ്ഞില്ല
“ഞാൻ ഇന്ദിരാമ്മയോട് പറഞ്ഞ് വീട്ടിരുന്നല്ലോ മഹേഷിനെ എനിക്കൊന്ന് കാണണമെന്ന്, അവർ പറഞ്ഞില്ലേ?”
“അന്നത്തെ ടെൻഷനിൽ അവർ പറയാൻ വിട്ടു പോയി എന്ന് തോന്നുന്നു മാഡം” മഹേഷ് ഒന്ന് നിർത്തി.ഐശ്വര്യ പറഞ്ഞു “ഐ ആം സോറി, ഇത് പറയാനാണ് ഞാൻ കാണണമെന്ന് പറഞ്ഞത്”.
“ഹേയ് അതൊന്നും സാരമില്ല മാഡം, ഒരു കട്ടൻ കാപ്പി കുടിക്കാം, അതേ ഇവിടുള്ളു”
“ഓക്കേ” ഐശ്വര്യ സൺഗ്ലാസ് ഊരി ടോപിന്റെ മുകളിൽ കൊളുത്തിയിട്ടു കൊണ്ട് അകത്തേക്ക് കയറി. കാപ്പി കുടിച്ചു കഴിഞ്ഞപ്പോഴേക്കും സമയം ഇരുട്ടി. എങ്ങും ചീവീടുകളുടെ കരച്ചിൽ. “ഇവിടുന്ന് ഓട്ടോ കിട്ടുമോ” ഐശ്വര്യ ചോദിച്ചു.
“മാഡത്തിന് പ്രശ്നമില്ലെങ്കിൽ ഞാൻ ബൈക്കിൽ കൊണ്ട് വിടാം”
“ഹേയ്, ഐ ഡോണ്ട് മൈൻഡ്, മഹേഷിന് ബുദ്ധിമുട്ടായാലേ ഉള്ളു” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. തട്ടാതെ മുട്ടാതെ ബമ്പുകളിൽ കയറാതെ ഗട്ടറിൽ ചാടാതെ മഹേഷ് ഐശ്വര്യയെ താമസ സ്ഥലത്തെത്തിച്ചു.”ആ വാസുവിനെ ഞാനാണ് തല്ലിയതെന്നാണ് കേസ് എഴുതിയത്, മഹേഷിനെ വെറുതെ കേസിലേക്ക് വലിച്ചിഴയ്‌ക്കേണ്ടന്ന് കരുതി” അവൾ പറഞ്ഞു.
“ഞാനും കേട്ടു റൗഡിയേ അടിച്ചു ചമ്മന്തിയാക്കിയ എസ് ഐ യുടെ കഥകൾ, ഇനി നാട്ടുകാര് വല്ല അവാർഡും തരുമോന്നാണ്” അവർ രണ്ട് പേരും ചിരിച്ചു.”എന്നെയും കൂടെ ചില അടവുകൾ ഒക്കെ പഠിപ്പിക്കാമോ, ഇനിയും റൗഡികൾ ഉണ്ടല്ലോ ഈ നാട്ടിൽ?”
“മാഡത്തിന് സമയം കിട്ടുമോ അതിനൊക്കെ?”
“സമയം ഒക്കെ ഞാൻ ഉണ്ടാക്കാം, ഞാൻ വിളിച്ചു പറയാം നമ്പർ പറയൂ”