ജോൺ തിരിഞ്ഞു നിന്ന് അവിടുത്തെ വർക്കേറിനോട്
“വൺ” എന്ന് പറഞ്ഞു
അപ്പൊൾ അയാളും അവിടുള്ളവരും ഒന്ന് ഞെട്ടി….
വർക്കർ: സാർ കൺഫേം ആണോ
ജോൺ: അതേ
അതു കേട്ട ഉടനെ അയാള് ഫോൺ ചെയ്ത് 1cr രൂപയുടെ ബെറ്റിങ് കോയിൻസ് കൊണ്ട് വരാൻ പറഞ്ഞു.
അവന്തിക ഇതെല്ലാം കണ്ട് ഞെട്ടി തരിച്ചു ഇരുന്നു.ജോൺ ചെക്കിൽ 1 കോടി രുപ സൈൻ ചെയ്യുന്നത് അവള് കണ്ടൂ.
ഒരു 5 മിനിട്ടത്തെ ഇടവേളയ്ക് ശേഷം കോയിൻസ് ആയി ആൾ വന്നു.
ജോൺ അതു മേടിച്ച് അവിടെ വെച്ച ശേഷം അവന്തികയോട് എല്ലാ കോയിനും ഒറ്റയടിക്കു ബെറ്റ് വെക്കാൻ പറഞ്ഞു. അവള് അതുപോലെ ചെയ്തു. ശേഷം 7 ആണ് ഡൈസിൽ വീഴെണ്ടത് എന്ന് പറഞ്ഞു അവൾക് ഡൈസ് കൊടുത്തു.
അവള് അതു എറിയാൻ പോകുന്നതിനു മുൻപ് ജോൺ അവളോട്
താൻ എന്തെങ്കിലും മറന്നോ
അവള് അതു കെട്ട് ആ ഡൈസിൽ ചുംബിച്ചുകൊണ്ട് ഡൈസ് രണ്ടും എറിഞ്ഞു. അവളുടെ ഭാഗ്യം പോലെ തന്നെ 7 തന്നെ വീണു. അവിടുള്ളവർ മുഴുവൻ കയ്യടികളും ആർപ്പുവിളികളും കൂടെ വിജയ്യും. അവന്തികയും വീണത് കണ്ട് സന്തോഷം കൊണ്ട് തുള്ളി ചാടി…..എല്ലാവരും വൺ മോർ എന്ന് പറഞ്ഞെങ്കിലും അവന്തിക ഇനി ഒരു പരീക്ഷണത്തിന് ഇല്ല എന്ന് പറഞ്ഞു വിജയ് യുടെ അടുത്തേക്ക് പോയ്….
ജോൺ അവരുടെ അടുത്തേക്ക് ചെന്ന ശേഷം അവരോട് രണ്ടു പേരോടും നന്ദി പറഞ്ഞു.
ജോൺ: നിങൾ ഇവിടെ തന്നെയാണോ താമസം
വിജയ്: അല്ല ഇന്ന് ഞങൾ പോകുകയാണ്
ജോൺ: നോ നോ….നിങൾ പോകരുത് നിങൾ കാരണം വലിയ ലാഭം നേടിയ ആൾ ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് ഇവിടുത്തെ സ്യൂട്ട് റൂമിൽ സ്റ്റേ ചെയ്യാം എൻ്റെ ചിലവ് നിരസിക്കരുത്. അവർ അത് കേട്ട് ഒന്ന് മടിച്ചു എങ്കിലും അതിനു സമ്മതിച്ചു.