അതേ നേരത്ത് അവന്തികയുടെയും ജോണിൻ്റെ അടുത്തേക്ക് വിജയ് വന്നു. അവനെ കുറെ നാൾക്ക് ശേഷം കണ്ട അവന്തികയ്ക് ഉള്ളിൽ വളരെ അധികം സന്തോഷം ഉണ്ടായി.
ജോണിന് അവൻ്റെ നേരിട്ടുള്ള വരവ് ഒട്ടും ഇഷ്ടപ്പെട്ടില്ല അതു അയാളുടെ മുഖത്ത് നിന്ന് വ്യക്തം ആയിരുന്നു പക്ഷേ വിജയ് അയാളോട് ഒന്ന് മാറി തരാമോ എന്ന് ചോതിച്ചു അയാള് അവിടെ നിന്ന് മാറി കൊടുത്തു. വിജയ് അവളുടെ സൈഡിൽ ഇരുന്നു. അവൻ പോക്കറ്റിൽ നിന്നു അവളുടെ divorce നോട്ടിസ് എടുത്തു വെച്ചു.
വിജയ്: പിരിയാൻ തന്നെ തീരുമാനിച്ചു പക്ഷേ എനിക്ക് കുറച്ചു സമയം.വേണം ആയിരുന്നു എനിക്ക് പലപ്പോഴും അങ്ങനെ ആണ് എല്ലാം മനസ്സിലാക്കാൻ സമയം വേണം. എല്ലാം എൻ്റെ തെറ്റ് ആണ് ഞാൻ നിന്നെ മനസ്സിലാക്കാൻ ശ്രമിച്ചില്ല എനിക്ക് സത്യത്തിൽ പേടി ആയിരുന്നു നീ എൻ്റെ കൈ വിട്ടു പോകുമോ എന്ന് പക്ഷേ നിനക്ക് സന്തോഷം കിട്ടുന്നത് ഇതിലൂടെ ആണ് എങ്കിൽ അതു എനിക്ക് തരുന്നതിൽ പ്രശ്നം ഇല്ല. ഇപ്പൊ ജീവിതത്തിൽ ഞാൻ ഓകെ ആയി വരുക ആണ്. ഗുഡ് ബൈ അവന്തിക
വിജയ് ഒപ്പിട്ട divorce നോട്ടിസ് അവൾക് നൽകി ശേഷം അവളുടെ കവിളിൽ അവനൊന്നു തലോടി അവന്തിക ഒന്നും പറയാൻ കഴിയാതേ പോയ് കണ്ണിൽ നിന്ന് കണ്ണുനീർ വന്നു. അവൻ അവളുടെ കണ്ണിലേക്ക് ഒന്ന് അവസാനമായി നോക്കിയ ശേഷം അവിടെ നിന്നും എഴുന്നേറ്റ് പോയി അവളെ തിരിഞ്ഞു പോലും നോക്കാതെ അവൻ നടന്നു പോയ്.
ശേഷം ജോണിൻ്റെ ബംഗ്ലാവിൽ അയാള് അവളെ കല്ല്യാണം കഴിക്കാൻ ആയി അവളെയും കൊണ്ട് വിദേശത്ത് പോകാൻ റെഡി ആയി ഇരിക്കുക ആയിരുന്നു അവന്തിക അവിടെ ബെഡ്ഡി ഇരിക്കുന്നു