അന്നത്തെ ദിവസം ഓഫീസിൽ അവന്തികയും ജോണും വള്രെ ഒഫീഷ്യൽ ഡ്രസിൽ ഓഫീസിൽ ഇരിക്കുക ആയിരുന്നു
അവന്തിക: വിജയ് divorce തരും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ
ജോൺ: തരും
അവന്തിക: എന്താണ് ഇത്ര ഉറപ്പ്
ജോൺ: അവൻ കേസിന് പോയാൽ നിൻ്റെ ഇഷ്ടത്തിന് അപ്പുറം ഒന്നും കാണില്ല കൂടെ ചിലപ്പോൾ അവൻ്റെ കയ്യില് ഉള്ളതിൻ്റെ പകുതി നിനക്ക് തരാൻ വേണ്ടി കോടതി വിധി വരും അതെന്തായാലും അവൻ ചെയ്യില്ല പിന്നെ അയാള് ഇപ്പൊ നല്ല നിലയിൽ ആണ് സ്വന്തമായി ഓഫീസ് ഇട്ട് വർക്ക് എല്ലാം ചെയ്യുന്നുണ്ട് ആ പേരൊന്നും കളഞ്ഞു കുളിക്കാൻ ഇപ്പൊ അവന് കഴിയില്ല
അവന്തിക: ശേഷം
ജോൺ: divorce കിട്ടിയാൽ നമ്മൾ marry ചെയ്യും
അവന്തിക: അത്രേ ഉള്ളൂ
ജോൺ: അത്രേ ഉള്ളൂ
അവന്തിക: നിങ്ങൾക്ക് ശെരിക്കും ഇത് വേണോ
ജോൺ: എന്ത് വേണോ എന്ന്
അവന്തിക: എന്നെ കല്യാണം കഴിക്കണൊ എന്ന്
ജോൺ കയ്യിലെ പേപ്പർ അവിടെ വെച്ച ശേഷം
ജോൺ: ഉറപ്പായും എനിക്ക് വേണം എനിക്ക് നിന്നെ എൻ്റേത് മാത്രം ആകണം നീ അതു മനസ്സിലാക്കണം
അവള് തിരിച്ചു എന്തെങ്കിലും പറയുന്നതിന് മുന്പ് ജോണിന് ഒരു കോൾ വന്നു അതു എടുത്ത ശേഷം അയാള് അതിൽ സംസാരിക്കാൻ തുടങ്ങി. അവന്തിക ആ സമയം പുറത്തേക്ക് നോക്കി ഇരുന്ന്
*************************************
നോട്ടീസ് കിട്ടി 1 ആഴ്ചയ്ക് ശേഷം വിജയ് അവന്തികയെ നേരിട്ട് കാണാൻ ചെന്നു ഒരു marriage function il ആണ് വിജയ് വന്നത്. വിജയ് ഇപ്പൊ അവിടുത്തെ ഒരുമാതിരി പെട്ടെ മിക്ക ബ്രോകറിനും ബിസിനസ് നടത്തുന്നവർക്കും അറിയാം അങ്ങനെ അവനും അവിടേക്ക് ഷേണം കിട്ടി അവിടെ അവന്തികയും ജോണും കാണും എന്ന് അവന് ഉറപ്പ് ഉണ്ടായിരുന്നു. കല്ല്യാണം കഴിഞ്ഞ് എല്ലാവരും അവരുടെ ആശംസ നേർന്നു കൊണ്ട് ഇരിക്കുക ആയിരുന്നു.