അവന്തിക: തനിക്ക് എന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ
ജാസ്മിൻ: എനിക്ക് നിങ്ങളോട് യാതൊരു ദേഷ്യം ഇല്ല പക്ഷേ ഞാൻ ഈ PA ആയി വർക്ക് ഇന്നും ചെയ്യുന്നത് ഇതുപോലുള്ള മുതലാളിമാർക് കിടന്നു കൊടുക്കാത്തത് കൊണ്ടാണ്. ഞാൻ ഇന്ത്യയിൽ തന്നെ ഏറ്റവും യൂണിവേഴ്സിറ്റി നിന്ന് എംബിഎ കംപ്ലീറ്റ് ചെയ്തത് ആണ്. പക്ഷേ കുറച്ചു നാളത്തേക്ക് ഉള്ളൂ എങ്കിലും ഇത്ര കാലം ഇവിടെ നിന്ന എന്നെക്കാൾ കൂടുതൽ ശമ്പളവും പിന്നെ എന്നെ തഴഞ്ഞു മുന്നോട്ടു പോകുന്നതിൽ എനിക്ക് ദേഷ്യം ഉണ്ട്. കാരണം ഞാൻ ഇത് ആദ്യമായി അല്ല കാണുന്നതു.
അവന്തിക: ഞാൻ അതിനു വേണ്ടി അല്ല അയാളുമായി അടുപ്പത്തിലായതു
ജാസ്മിൻ: യെറ്റ്
അവന്തിക: ഇവിടുന്ന് ഇറങ്ങി പോ…
ജാസ്മിൻ: ഒരു curiousity ചോതിക്കുകയാണ് നിങ്ങളെ അദ്ദേഹം ഈ ബിൽഡിംഗിൻറെ മുകളിൽ കൊണ്ട് പോയോ
അവന്തിക അവളെ ഇത് ഇവക്ക് എങ്ങനെ അറിയാം എന്നുള്ള രീതിയിൽ ഒന്ന് നോക്കി
ജാസ്മിൻ: മറുപടി പറയണ്ട എനിക്ക് മനസ്സിലായി
അവള് അതു പറഞ്ഞു അവിടുന്നു ഇറങ്ങി പോയ്
അവള് താഴേക്ക് പോയ് താഴെ അവന്തിക ലിമോയിൽ കയറി. ആ ലിമോ അവളെയും കൊണ്ട് അവിടുത്തെ തന്നെ ഏറ്റവും വലിയ 5★ ഹോട്ടലിൽ എത്തി അവള് അവിടുത്തെ തന്നെ റെസ്റ്റോറൻ്റിൽ ബുക്ക് ചെയ്ത ടേബിളിൽ അവള് ഇരുന്നു.കുറച്ചു നേരത്തിന് ശേഷം ജോൺ അവിടേക്ക് വന്നു
ജോൺ: സോറി ഞാൻ കുറച്ചു ലേറ്റ് ആയി പോയ്
ജോൺ അവൾക്ക് ഒരു കിസ് നൽകാൻ ആയി മുന്നോട്ട് വന്നപ്പോൾ അവള് ഒഴിഞ്ഞു മാറി