വിജയ് താഴെ വന്ന് ഇനി മുന്നോട്ട് ഒറ്റയ്ക് ആണ് എന്നുള്ള തിരിച്ചറിവിൽ അവൻ അവൻ്റെ കാറിൽ ഇരുന്നു പക്ഷേ തോറ്റ് കൊടുക്കില്ല ജീവിച്ചു കാണിക്കും എന്നുള്ള തീരുമാനത്തിൽ അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടു പോയ്.
അതേ സമയം അവന്തിക രാവിലെ കണ്ണ് തുറന്നു എഴുന്നേറ്റ ശേഷം അവള് ബെഡിൻ്റെ ഒരു സൈഡിൽ കയ് വെച്ചു നോക്കി അവിടെ വിജയ് കിടക്കുന്നത് ആയിരുന്നു പക്ഷേ ഇന്ന് അവൻ ഇല്ല ഇനി ഒരിക്കലും കാണില്ല എന്ന് അവള് മനസ്സിലാക്കി അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ വന്നു. അവള് എഴുന്നേറ്റ് അടുക്കളയിൽ പോയി അവിടെ ഫ്രിഡ്ജ് വർക്ക് ചെയ്യുന്നത് കണ്ട് വിജയ് ഇത് ശെരിയാക്കി എന്ന് അവൾക് മനസ്സിലായി.
അവന്തിക പിന്നീട് ജോണിൻ്റെ കമ്പനിയിൽ ചെന്നു അവൾ ഓഫീസ് സ്യൂട്ട് ആണ് ധരിച്ചിരുന്നത്. അപ്പൊൾ അവളുടെ ഓഫീസിലേക്ക് ജാസ്മിൻ കടന്നു വന്നു
ജാസ്മിൻ: mr.ജോൺ നിങ്ങളോട് ചോതിക്കാൻ പറഞ്ഞു ഇന്നത്തെ ഡിന്നർ ഇവിടെ വെച്ച് വേണം എന്ന്
അവന്തിക: i don’t care
ജാസ്മിൻ: അതിനു ശേഷം നിങ്ങൾക്ക് സ്പെഷ്യൽ ആയി എങ്ങോട്ടെങ്കിലും പോകണോ
അവന്തിക: ഞാൻ പറഞ്ഞല്ലോ i don’t care
അന്ന് വൈകിട്ട് വർക്ക് എല്ലാം തീർത്തു ഇറങ്ങാൻ ആയി റെഡി ആയ അവന്തികയുടെ അടുത്തേക്ക് വന്നു
ജാസ്മിൻ: mr. ജോൺ പറഞ്ഞു അദ്ധേഹം മേയർ ആയി ഒരു മീറ്റിംഗ് ഉണ്ട് താഴെ നിങ്ങൾക്കു ആയി ഒരു ലിമോ വെയിറ്റ് ചെയ്യുക ആണ്
അവന്തിക അവളോട് നന്ദി പറഞ്ഞു
ജാസ്മിൻ അവിടെ തന്നെ നിന്നു അവന്തിക അപ്പോള് അവളെ നോക്കി ചോതിച്ചു