ജോൺ: ഇരിക്ക് വിജയ്
വിജയ്: ഞാൻ നിന്നോളം
ജോൺ: തനിക്ക് എന്തെകിലും കുടിക്കാൻ വേണോ
വിജയ്: വേണ്ട
ജോൺ ജസ്മിനോട് പുറത്തേക്ക് ഒന്ന് നിൽക്കൂ എന്ന് പറഞ്ഞു ജാസ്മിൻ പുറത്തേക്ക് പോയ് നിന്നു.
ജോൺ: എന്താണ് ഞാൻ ചെയ്യേണ്ടത്
വിജയ്: അവന്തിക എൻ്റെ ഭാര്യ ആണ്
ജോൺ: അതേ
വിജയ്: നിങൾ അതു മറന്ന് ആണോ ഇതെല്ലാം ചെയ്യുന്നത്
ജോൺ: അവന്തിക ചെയ്യുന്നത് എന്താണോ അതെല്ലാം അവളുടെ തീരുമാനം മാത്രം ആണ് ഒന്നിനും ഞാൻ ഫോഴ്സ് ചെയ്തിട്ടില്ല
വിജയ്: അവളെ വെറുതെ വിട്ടുടെ ഇപ്പൊ എനിക്ക് ജീവിക്കാൻ ഒരു വഴി ഞാൻ കണ്ടെത്തി
ജോൺ: അതെനിക്ക് കഴിയില്ല അവളെ എനിക്ക് ഇഷ്ടമാണ് അവൾക് എന്നോടും ഇഷ്ടം ഉണ്ട്…തൻ്റെ കഴിവ് വെച്ച് ജീവിതത്തിൽ ജയിക്കുന്നത് നല്ലത് ഞാൻ അതിനു ഇല്ല വിധ സപ്പോർട്ടും തരും
വിജയ് ഒന്നും ചെയ്യാൻ കഴിയാതെ ദേഷ്യം ഉണ്ട് എങ്കിലും അയാളോട് അവന് ഒന്നും ചെയ്യാൻ തോന്നിയില്ല
വിജയ്: എനിക്ക് ഒരു ഉപകാരം ചെയ്യണം
ജോൺ: എന്താണ് ഞാൻ ചെയ്യേണ്ടത്
വിജയ്: അവളെ ഒരിക്കലും വേദനിപ്പിക്കരുത്…
ജോൺ: അവളെ വേദനപ്പിക്കണം എന്ന് ഒരു ഉദ്ദേശവും എനിക്ക് ഇല്ല ഞാൻ അവളെ നല്ല പൊലെ തന്നെ നോക്കും
വിജയ് അതേ കെട്ട് ഒന്ന് മൂളി ശേഷം ഒന്നും പിന്നീട് പറയാതെ അവൻ അവിടുന്ന് ഇറങ്ങി പോയ്. ലിഫ്ററ്റിൻ്റെ ഡോർ അടയുന്നതിന്
മുമ്പ് ജാസ്മിൻ വിജയ്യെ നോക്കി അയാളുടെ മുഖം കണ്ടപ്പോൾ അയാളുടെ വിഷമം അവൾക്കും മനസ്സിലായി.