വിജയ്: നിന്നെ കാണണം എന്ന് തോന്നി
അവന്തിക: നിനക്കെന്നെ ഒന്ന് വിളിക്കാം ആയിരുന്നു
വിജയ്:അതേ
അവന്തികയുടെ കണ്ണിൽ നിന്ന് കണ്ണീർ വരുന്നുണ്ടായിരുന്നു വിജയ് അവളോട് പറയാൻ ആയി കുറച്ചു ബുദ്ധിമുട്ടി എങ്കിലും അവളോട് പറയാൻ വന്ന നല്ല കാര്യം പറയാൻ തുടങ്ങി
വിജയ്: എല്ലാം എൻ്റെ തെറ്റ് ആണ് ഒരു പ്രശ്നം വന്നപ്പോൾ ഞാൻ ഓടി പോയ് നിന്നെ ഒറ്റയ്ക് ആകി.
അവള് അവനെ നോക്കി നിന്നു എപ്പോഴും അവനെ നോക്കുന്ന പോലെ ജോൺ അയാളെ നോക്കണം എന്നൂ പറഞ്ഞ അതേ നോട്ടം കൊണ്ട് അവള് അവനെ നോക്കി നിന്നു. അവൻ പറയുന്നത് വിറച്ചുകൊണ്ടാണ് അവൾക്കും താങ്ങാൻ കഴിയാത്ത രീതിയിൽ ആയിരുന്നു.
വിജയ്: ഞാൻ പറയാൻ വന്നത് ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ത് സംഭവിച്ചാലും എന്ത് നടന്നാലും നീ ഇല്ലാതെ എനിക്ക് പറ്റില്ല
അവന്തിക: ഒരുപാട് വൈകി വിജയ്
വിജയ്: ഇല്ല ഇനിയും സമയം ഉണ്ട്
അവന്തിക: ഇല്ല വിജയ് നിന്നെ സ്നേഹിച്ച പൊലെ ഈ ലോകത്ത് ഒരാളെയും എനിക്ക് സ്നേഹിക്കാൻ കഴിയില്ല പക്ഷേ നമ്മൾ തീർന്നു നമുക്ക് തിരിച്ചു പോകാൻ കഴിയില്ല
അവള് കരഞ്ഞുകൊണ്ട് അതു പറഞ്ഞു നിർത്തി.അവളെ തൊടാൻ ആയി കൈ നീട്ടിയപ്പോൾ അവള് അകന്നു മാറി.അവൻ അത് കണ്ട് ഒന്നും പറയാതെ ആ ഡോർ തുറന്നു പുറത്തേക്ക് പോയ്.
അടുത്ത ദിവസം ജോണിനെ കാണാൻ ആയി വിജയ് അയാളുടെ ഓഫീസിൽ ചെന്നു അയാള് അവിടെ ഓഫീസിൽ കുറച്ചു ജോലിയിൽ ആയിരുന്നു വിജയ് വന്നു എന്ന് ജോണിൻ്റെ PA ആയ ജാസ്മിൻ വന്നു പറഞ്ഞു അകത്തേക്ക് വരാൻ ജോണും പറഞ്ഞു