ജോൺ: സാലറി വേണ്ട എന്നോ
അവന്തിക: അതേ എനിക്ക് കമ്മിഷൻ മതി ഞാൻ നേടി തരുന്ന ലാഭത്തിൻ്റെ 5% മതി
ജോൺ: അതെനിക്ക് പറ്റില്ല ഞാൻ ആർക്കും ശതമാന കണക്കിൽ പണം നൽകില്ല
അവന്തിക അതു കേട്ട് അവിടെ നിന്ന് പോകാൻ പോയപ്പോൾ അയാള് ഡോറിൻ്റെ മുന്നിൽ വന്നു നിന്നു അവളോട് പറഞ്ഞു
ജോൺ: നീ കളിക്കരുത് അവന്തിക നീ ഇതിൽ നിന്ന് അങ്ങനെ വെറുതെ പോകില്ല
അവന്തിക: എന്നാല് ശ്രമിച്ചു നോക്ക്
ജോൺ അവളുടെ കണ്ണുകളിൽ നോക്കി ശേഷം പറഞ്ഞു
ജോൺ: 1%
അവന്തിക:4%
ജോൺ:2%
അവന്തിക അതുകേട്ട് അയാളെ തള്ളി മാറ്റി നടന്നകന്നു
ജോൺ അവിടെ നിന്ന് ഓ നാശം എന്ന് പറഞ്ഞു അവളുടെ പിന്നാലെ പോയി ലിഫ്റ്റിൻ്റെ വാതിൽ തടഞ്ഞു പറഞ്ഞു
ജോൺ:3%
അവന്തിക: അതിൽ ഇനി മാറ്റമില്ല
ശേഷം അയാള് കയ്യെടുത്ത് അപ്പോള് രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ നോക്കി നിന്നു ലിഫ്റ്റിൻ്റെ വാതിൽ അടയുന്നതിന് മുമ്പ് അയാള് അവളോട്
ജോൺ: ഞാൻ പറഞ്ഞില്ലേ നിനക്ക് ഇതിനുള്ള കഴിവുണ്ട് എന്ന്.
അടുത്ത ദിനം രാവിലെ മുതൽ അവന്തിക ജോലി ഏറ്റെടുത്തു തുടങ്ങി. നല്ല പേപ്പർവർക്ക് ഉള്ളതുകൊണ്ടും വർക്ക് ലോഡ് ഉള്ളത് കൊണ്ടും അവന്തിക നേരം ഇരുട്ടിയും അവിടെ ഇരുന്നു ജോലി ചെയ്തു.
അങ്ങനെ അവള് ഒരു റിയൽ എസ്റ്റേറ്റ് ബുക്സ് നോക്കിക്കൊണ്ട് ഇരുന്നപ്പോൾ അവൾക് ഒരു ലിങ്ക് കിട്ടി.
അതിൻ്റെ അടുത്ത ദിനം ജോൺ അയാളുടെ ലിമോയില് യാത്ര ചെയ്യവേ അയാളുടെ PA പറഞ്ഞു അവന്തിക ഇന്നലെ 3 വട്ടം വിളിച്ചിരുന്നു അവൾക് നമ്മുടെ പുതിയ പ്രോജക്ടിന് ആയി ഒരു സൈറ്റ് കിട്ടി എന്ന്