ജീവൻ: അവന്തിക അവനെ ഇവിടെ ഉണ്ട് നിനക്ക് അവനോട് ഒന്ന് സംസരിച്ചുടെ
വിജയ് അങ്ങോട്ടേക്ക് നോക്കിയത് കൂടി ഇല്ല
അവന്തിക: വേണ്ട ജീവൻ എനിക്ക് സംസാരിക്കേണ്ട ആ പണവും അവനോട് എടുത്തോളൻ പറ
ശേഷം അവള് ഫോൺ കട്ട് ചെയ്തു ജീവൻ അതിനു അവനോട്
ജീവൻ: എടാ അവൾക് സംസാരിക്കേണ്ട പിന്നെ ആ പണം നീ വെച്ചോളൻ
വിജയ്: എനിക്ക് വേണ്ട ആ പണം
ജീവൻ: രണ്ടു പേർക്കും വേണ്ടെങ്കിൽ ഞാൻ എടുക്കാം അല്ല പിന്നെ
വിജയ് അതിൽ വലിയ മൈൻഡ് കൊടുക്കാതെ അവിടെ ഇരുന്നു അന്നത്തെ രാത്രി അവൻ അവിടെ ചിലവഴിച്ചു
അടുത്ത ദിവസം രാവിലെ തന്നെ അവൻ പുറത്തേക്ക് പോയി.
പോകുന്ന വഴിയിൽ കുടുംബവും കുട്ടികളും കമിതാക്കളും എല്ലാവരേയും അവൻ കണ്ടു അതിൽ അവൻ ഒറ്റയ്ക് നടന്നുകൊണ്ട് അവൻ അവനൊടായി തന്നെ പറഞ്ഞു
“ഇനി എൻ്റെ ജീവിതം ഞാൻ ഒന്നൂടെ തുടങ്ങണം. അവളില്ലാതെ ജീവിക്കണം. പക്ഷേ എൻ്റെ ജീവിതത്തിൽ നടന്ന ഏറ്റവും നല്ല കാര്യം എങ്ങനെ ഞാൻ മറക്കും.”
അവൻ എടിഎം യിൽ കയറി ക്യാഷ് ബാലൻസ് റെസിപ്റ്റ് നോക്കി അതിൽ കണ്ടത് 1 കോടിയോളം രൂപ കിടക്കുന്നത് ആണ്. അവൻ ആ റേസിപ്റ്റ് നോക്കി അതിലേക്ക് തുപ്പിയ ശേഷം അവൻ അതു എടുത്തു ദുരെക് എറിഞ്ഞു.
രാത്രിയിൽ
അവൻ ഒരു പബ്ബിൽ ഇരുന്നു മദ്യം കഴിക്കുക ആയിരുന്നു അപ്പോള് അവൻ്റെ അടുത്തേക്ക് ഒരു പെണ്ണ് വന്നു അവള് അവനോട് സംസാരിക്കാൻ തുടങ്ങി
അവള്: ഹൈ
വിജയ്: ഹൈ
അവള്: ഒറ്റയ്ക്കെ ഉള്ളൂ കൂടെ ആരുമില്ല