ജോൺ: നോ നിനക്ക് എന്നെ വെറുക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ കഴിയില്ല
അവന്തിക അതിനു മറുപടി നൽകാതെ അവിടുന്ന് നടന്നു പോയ്.
വീട്ടിൽ തിരിച്ചു എത്തിയ അവന്തിക എല്ലാ കാര്യവും വിജയ് യോട് പറഞ്ഞു. അതു കെട്ട് സോഫയിൽ ഇരുന്ന വിജയ് അവിടുന്ന് എഴുന്നേറ്റ് കുറച്ചു മുന്നോട്ട് നടന്നു അവിടെ ഇരുന്ന ഗ്ലാസ് അവിടുത്തെ ചുവരിലേക് എറിഞ്ഞു പൊട്ടിച്ചു.
അവന്തിക പേടിച്ച് പിന്നോട്ട് മാറി
വിജയ്: നീ വീണ്ടും അയാളെ കണ്ടോ
അവന്തിക: ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായില്ലേ
വിജയ്: നീ അയാൾക് കിടന്നു കൊടുത്തോ
അവന്തിക: ഇല്ല
വിജയ്: നിനക്ക് അതു വേണം എന്നുണ്ടോ
അവന്തിക: വിജയ് ഞാൻ അയാളെ ഇന്ന് പട്ടാപ്പകൽ ഒരുപാട് മനുഷ്യരുടെ ഇടയിൽ നിന്നാണ് കണ്ടതും സംസാരിച്ചതും
അയാളാണ് നമ്മുടെ സ്ഥലം വാങ്ങിച്ചത് അതു തിരിച്ചു തരാൻ പറയാൻ വേണ്ടി ആണ് ഞാൻ അങ്ങോട്ട് പോയത് നീ എന്താ എന്നെ മനസ്സിലാക്കാത്തത്
വിജയ്: നിനക്ക് അയാളെ ഇഷ്ടമാണോ
അവന്തിക: അല്ല ഞാൻ സ്നേഹിക്കുന്നത് നിന്നെയാണ് നിന്നെ മാത്രം നിനക്ക് എന്നെ തിരിച്ചു സ്നേഹിച്ചുടെ
വിജയ്: അതിനു ഞാൻ സ്നേഹിക്കുന്നത് ഒരിക്കലും നിർത്തിയിട്ടില്ല
അവർ രണ്ടു പേരും മുഖത്തോട് മുഖം
നോക്കി നിന്നു ശേഷം അവള് അവൻ്റെ അടുത്തേക്ക് നടന്നു വന്നപ്പോൾ അവൻ പുറകോട്ടു നീങ്ങി അവളോട് ചോദിച്ചു
വിജയ്: നീ എന്നോട് സത്യം പറ ആ ബോട്ടിൽ വെച്ച് എന്താണ് സംഭവിച്ചത്
അവന്തിക: വേണ്ട വിജയ് നമ്മൾ ഇപ്പോള് ഒരു നൂൽപാലത്തിൽ ആണ്