അവന്തിക: എടാ നമ്മുടെ പ്രോജക്ട് നമുക്ക് വെറുതെ കളയണ്ട.
വിജയ്: ആ സ്ഥലം ആരോ മേടിച്ചില്ലേ
അവന്തിക: ഞാൻ അതു മേടിച്ച ആൾക്കാരെ പോയ് കാണാം എങ്ങനേലും ഞാൻ ശെരിയാക്കി തരും
വിജയ് : ഞാനും വരാം
അവന്തിക: വേണ്ട നീ വന്നാൽ ശരിയാവില്ല ഞാൻ സമാധാനമായി പറഞ്ഞു ശെരിയാക്കാം
അവള് പിന്നീട് ബ്രോക്കർ ഓഫീസിൽ എത്തി മേടിച്ച ആളുടെ ഡീറ്റൈൽസ് ചോതിച്ചു
ബ്രോക്കർ: ഓകെ 2 ഏക്കർ സ്ഥലം അല്ലേ….അതു മേടിച്ചത് JP ഗ്രൂപ്പ് ആണ്.
അവന്തിക: JP ഗ്രൂപ്പ് എന്ന് പറഞ്ഞാല് അതിൻ്റെ ഓണർ ജോൺ പാലത്തറ അല്ലേ
ബ്രോക്കർ: അതേ പക്ഷേ അയാള് മേടിച്ച സ്ഥിതിക്ക് ഇത് വിടുന്നത് ആണ് അയാള് ആരാണ് എന്ന് അറിയാമോ
അവന്തിക: എനിക്കറിയാം അയാള് ആരാണ് എന്ന്.
അവന്തിക ബ്രോക്കറുടെ നന്ദി പറഞ്ഞു അവിടുന്ന് ഇറങ്ങി അയാളെ നേരിട്ട് പോയ് കാണാൻ തന്നെ അവള് തീരുമാനിച്ചു
ഇതേ സമയം ജോൺ അയാളുടെ കമ്പനി ഓഫീസിൽ മീറ്റിംഗിൽ ആയിരുന്നു.
പെട്ടെന്ന് അതിനിടയിലേക് അവന്തിക കയറി അയാളെ ഉച്ചത്തിൽ ചീത്ത വിളിച്ചു
അവന്തിക: എടോ താൻ ഞങ്ങളുടെ സ്ഥലം തട്ടിയെടുത്തു അല്ലേ
അയാളെ അവള് ദേഷ്യം കൊണ്ട് വെറെ എന്തൊക്കെയോ പറഞ്ഞു
അവിടെ ഉണ്ടായിരുന്ന അയാളുടെ ഗാർഡ്സ് അവളുടെ കയ്യിൽ കയറി പിടിച്ചു.
അവന്തിക: എന്നെ വിട്
ജോൺ: അവളെ വിടു
അവളെ അവർ വിട്ടു ശേഷം അവളുടെ ഭംഗിൽ നിന്നും അവള് അതിൻ്റെ പേപ്പർസ് കാണിച്ചു
ജോൺ: gentleman’s ഇത് എൻ്റെ സുഹൃത്ത് അവന്തിക വിജയ്