വിജയം അവന്തികം [AK]

Posted by

 

അവന്തിക: എന്താ ഇത്

 

വിജയ്: നിനക്കറിയില്ല

 

അവന്തിക: ഞാൻ ഇത് ഇപ്പോഴാണ് കാണുന്നതു

 

വിജയ്: നിൻ്റെ പേഴ്സിൽ നിന്നാണ് ഇത് കിട്ടിയത്

 

സത്യത്തിൽ അവള് അറിയാതെ അവളുടെ ബാഗിൽ വെച്ചതാണ് ആ കാർഡ്

 

അവന്തിക: നീ എൻ്റെ പേഴ്സ് തുറന്നു നോക്കിയോ

 

വിജയ്: അതാണോ ഇവിടെ വലിയ കാര്യം. നീ അയാളെ വിളിച്ചോ

 

അവന്തിക: ഞാൻ വിളിച്ചില്ല

 

വിജയ്: നിനക്കു അയാളെ മറക്കാൻ കഴിയില്ല നീ അയാളെ കാണാറുണ്ടോ

 

അവന്തിക: നീ കാരണം ആണ് ഞാൻ അയാളെ ഇപ്പൊ ഓർക്കുന്നത് അതിനെ പറ്റി സംസാരിക്കാതെ ഇരിക്കാം

 

വിജയ് അവളുടെ അടുത്തേക്ക് നടന്നു ചെന്നു പറഞ്ഞു

 

വിജയ്: അവന്തിക എനിക്കിപ്പോൾ നിന്നെ വിശ്വാസം ഇല്ല

 

അവന്തിക: എനിക്ക് നിന്നോടും

 

വിജയ്: അപ്പോ ഒരുപോലെ ആയി

 

അവന്തിക: വിജയ് നീ ഇതൊന്നു നിർത്തു നീ ഇതെല്ലാം പറഞ്ഞു ഭ്രാന്ത് പിടിപ്പിക്കുന്നു

 

വിജയ്: എനിക്ക് പറ്റുന്നില്ല നീ അയാളുടെ കൂടെ നിൽക്കുന്നത് ആണ് മനസ്സിൽ വരുന്നത്

 

അവന്തിക: നിനക്കു ഇതിൽ കുറ്റം പറയാം പക്ഷേ എന്ത് നടന്നാലും നമ്മൾ രണ്ടു പേരും ഒരുമിച്ച് തന്നെയാണ് ആ തീരുമാനം എടുത്തത് എന്നെ നീ വെറുക്കരുത് നമ്മൾ ഇതിൽ ഒരുമിച്ചാണ്

 

വിജയ്: അല്ല ഞാൻ ഒറ്റയ്‌ക് ആണ്

 

അതു പറഞ്ഞ് അവൻ നടന്നു പോയ്

 

അവന്തിക അവളുടെ മനസ്സിൽ

 

” ശെരിയാണ് നമ്മൾ ഇതിൽ ഒറ്റയ്‌ക് ആണ്”

 

വിജയ് പിന്നീട് വീട്ടിൽ തിരിച്ചു വന്നപ്പോൾ അവൻ എല്ലാം മറന്ന് കൊണ്ട് തന്നെ പെരുമാറൻ തുടങ്ങി അവൻ കുറച്ചു calm ആയി എന്ന് ഉറപ്പായതോടെ അവന്തിക അവൻ്റെ അടുത്ത് വന്നു പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *