വിജയം അവന്തികം [AK]

Posted by

അത് വെച്ച് മാത്രം ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ രണ്ടു പേർക്കും ബുദ്ധിമുട്ടാണ്.

 

വിജയ്: നിനക്ക് ഇവിടുത്തെ ചൈന ടൗണിനെ കുറിച്ച് അറിയാമോ

 

അവന്തിക: അറിയാം ഈ വാതുവപ്പ് നടക്കുന്ന സ്ഥലമല്ലേ.

 

വിജയ്: നമുക്ക് അവിടെ പോയി ഒരു കളി കളിച്ചാലോ

 

അവന്തിക: എന്ത് കളി

 

വിജയ്: ക്യാഷ് വെച്ച് ക്യാഷ് നേടുന്ന കളി. റിസ്ക് ആണ് എന്നാലും പെട്ടെന്ന് കാശുണ്ടാക്കാൻ അതു നല്ലൊരു വഴി ആണ്

 

അവന്തിക: അതിനു നിനക്ക് കളിക്കാൻ അറിയാമോ

 

വിജയ്: അതൊക്കെ അറിയാം ഞാൻ പണ്ട് ഇവിടേ വന്നപ്പോൾ കളിച്ചത് ആണ് അന്ന് ഞാൻ രണ്ടും കൽപ്പിച്ചു കളിച്ചിരുന്നു അന്ന് നല്ല ലാഭം എനിക് കിട്ടി

 

അവന്തിക: നിനക്ക് കോൺഫിഡൻസ് ഉണ്ടേൽ ഞാൻ വരാം

 

അവർ രണ്ടു പേരും അന്നത്തെ രാത്രി ആ കാസിനോയിൽ എത്തി.

 

ഗോവയിലെ തന്നെ ഏറ്റവും വലിയ കസിനോ.

അവന്തിക അവിടുത്തെ തന്നെ ഏറ്റവും ചീപ് ആയ സ്ലോട്ട് മെഷീൻ്റെ മുന്നിൽ നിന്ന് കളിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. എത്ര കളിച്ചിട്ടും അതു ശെരി ആവുന്നില്ല.

അവള് വിജയുടെ അടുത്ത് വന്നു പറഞ്ഞു

 

അവന്തിക:ഇത് ശരിയാവില്ല ഞാൻ ഇപ്പോള് തന്നെ 2000 രൂപയോളം നഷ്ടപ്പെടുത്തി.

 

വിജയ്:ആദ്യമെല്ലാം അങ്ങനെ ആണ് നീ വാ

 

അവർ രണ്ടു പേരും കൂടെ ആ ഫ്ലോർ വഴി നടന്നു. അപ്പോള് അവന്തിക കൊറെ ആൾക്കാർ അവിടെ എന്തോ കളിക്കുന്നത് കണ്ട്

 

അവന്തിക: അവിടെ എന്താ നടക്കുന്നത്

 

വിജയ്: അതോ അതും ഗാംബ്ലിംഗ് തന്നെയാണ് പക്ഷേ ഹൈ ക്ലാസ് ടീമിന് ഉള്ളത്. ലക്ഷണങ്ങളുടെയും കോടികളുടെയും കളി ആണ് അവിടെ നടക്കുന്നത്. നീ വരുന്നോ ഞാൻ അതൊന്നു നോക്കിയിട്ട് വരാം

Leave a Reply

Your email address will not be published. Required fields are marked *