” നീ അവിടുത്തെ എംപ്ലോയീ അല്ലേ.. മുതലാളി ഒന്നും അല്ലാലോ..?? എന്തിനാ ഇത്രക്ക് സീൻ ആക്കാൻ പോയെ.. പുള്ളിക്ക് നിന്റെ മലയാളം മനസിലായോ..?? ”
ഞാൻ കുറച്ച് ദേഷ്യം പിടിച്ച് ചോദിച്ചു.
അതിന് മറുപടി ആയി അവൾ ഒന്ന് ചിരിച്ചു.
” സംഭവം ശരിയാ.. കുറച്ചു കയ്യിന്ന് പോയി..!! ”
” എന്നിട്ട് ഇനി എന്താണാവോ…?? ”
” രാവിലെ തന്നെ എല്ലാം കൂടി എനിക്ക് അങ്ങ് കേറി പ്രോന്ത് പിടിച്ച്…പിന്നെ ഒരു വിധം ഒന്ന് സെറ്റ് ആയി..!! ഞാൻ പിന്നെ അവിടുന്ന് നേരെ പോയി ടീമിനെ എല്ലാം സെറ്റ് ആക്കി ഒരു കോഫി ഒക്കെ കുടിച്ച് റെഡിയായി വന്നപ്പോഴേക്കും ഞങ്ങൾക്ക് കേറേണ്ട സമയമായി… സോ എന്റെ എൻറെ മൈൻഡ് കുറച്ചു ടെൻഷനിൽ ആയിരുന്നു.. ഞാൻ പ്രസന്റേഷൻ ഹാളിൽ വന്നപ്പോൾ ആൾ അതാ അവിടെ ക്ലൈന്റ് സീറ്റിൽ ഇരിക്കുന്നു..!!!
” എന്താ…????? ”
” യെസ്.. ഹീ വാസ് തെ ഫക്കിംഗ് ക്ലൈന്റ് ഐ വാസ് വൈറ്റിംഗ് ഫോർ..”
സ്റ്റെല്ല അത് പറഞ്ഞതും ഞാൻ പൊട്ടിച്ചിരിച്ചു.
” ഇതിപ്പോ സിനിമയിലെ പോലെ ട്വസ്റ്റ് ആയല്ലോ… എന്നിട്ട് എന്നിട്ട്.. ?? ”
“എന്നിട്ട് എന്താ ആൾ എന്നെ കണ്ടതും ഒരു ചിരി ചിരിച്ചു…!! എനിക്ക് പിന്നീട് എന്റെ കോൺഫിഡൻസ് മൊത്തം ചോർന്നുപോയ അവസ്ഥയിലായിരുന്നു. പക്ഷേ പുള്ളിക്കാരൻ അതിനുശേഷം എന്നെ അറിയുകയില്ല എന്ന രീതിയിലാണ് പെരുമാറിയത്.. സത്യം പറയാലോ ഹീ വാസ് ടൂ പ്രഫഷണൽ..!! ”
” എന്നാലും എന്റെ സ്റ്റെല്ലേ… ഇത്രയും വലിയ ഒരു അബദ്ധം..നിനക്കിനി പറ്റാൻ ഇല്ല..!! ”
ഞാൻ അപ്പോഴും ചിരിച്ചു കൊണ്ടിരുന്നു.