” എന്നിട്ട് പുള്ളി എന്ത് പറഞ്ഞു ”
” ഇവിടെ നിന്ന് വലിക്കരുത്.. എന്നും എഴുതി വച്ചിട്ടില്ലാലോന്ന് ”
” ആഹാ.. കൊള്ളാലോ ആൾ..!! ”
ഞാൻ അവളെ ആക്കാൻ എന്ന പോലെ പുരികം ഞൊടിച്ചു കൊണ്ട് പറഞ്ഞു.
” അപ്പ ഞാൻ ചോദിച്ചു.. അവിടെ സ്‌മോക്ക് സോൺ ഉണ്ടല്ലോ പിന്നെന്തിനാ.. ഇവിടെ നിക്കുന്നെന്ന്..?? അന്നേരം ആൾ എന്നോട് പറയാ ഈ ഓഫീസിലെ കാര്യങ്ങളൊന്നും പുള്ളിക്ക് അറിയില്ല..ആദ്യമായിട്ട് ആണ് ഇവിടെ വരുന്നത് എന്നൊക്കെ.. ”
അവൾ കണ്മുന്നിൽ കാണുന്നത് പോലെ കഥ പറയാൻ തുടങ്ങി.
” അത് ശരിയായിക്കൂടെ..?? എന്തായാലും നീ ദേഷ്യം പിടിച്ചു ഒന്നും ഇല്ലാലോ ?? ”
എന്റെ ചോദ്യത്തിന് അവൾ ചിരിച്ചു.
” നീ ഇത് കേൾക്ക്.. !! അന്നേരം ഞാൻ ചോദിച്ചു ഇവിടെ സ്മോക്സോൺ ഉണ്ടെന്ന് അവിടെ വ്യക്തമായി എഴുതി വച്ചിട്ടുണ്ട്..!! അതും അല്ലെങ്കിൽ.. കുറച്ചെങ്കിലും ബോധമുണ്ടെങ്കിൽ കൃത്യം ഫ്രണ്ട് ഓഫിസിനു മുന്നിൽ നിന്ന് ആരെങ്കിലും ഇത് പോലെ പെരുമാറുമോ.. എന്ന്.”
ഇത് പറയുമ്പോൾ അവളുടെ ശ്വാസഗതി കൂടുന്നത് പോലെ എനിക്ക് തോന്നി.
” ദൈവമെ.. !! എന്നിട്ട്.. എന്തായി ? ”
” അന്നെരം അയാൾ വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് ചവിട്ടി കെടുത്തി.. എന്നിട്ട് പോക്കറ്റിൽ നിന്നും വേറെ ഒരെണ്ണം എടുത്ത് എന്റെ മുന്നിൽ നിന്ന് വീണ്ടും കത്തിച്ചു… അതും അവിടെ തന്നെ നിന്നോണ്ട്. എനിക്ക് നല്ലോണം അങ്ങ് ചൊറിഞ്ഞു കയറി ഞാൻ പച്ച മലയാളത്തിൽ രണ്ടെണ്ണം അങ്ങ് പറഞ്ഞു..!! അത് കേട്ടപ്പോ ആൾ മെല്ലെ എന്നെ നോക്കി ചിരിച്ച് സിഗരറ്റ് ചവിട്ടി കിടത്തി അപ്പുറത്തേക്ക് മാറിപ്പോയി.. ”
അവൾ ഒരു ദീർഘ നിശ്വാസം വലിച്ച് വിട്ടു.