” വന്നിട്ട് ഒരു ചായ പോലും കുടിച്ചില്ലല്ലോ അതിനു മുൻപേ വിശേഷങ്ങൾ ചോദിക്കലാണോ…!! ”
അവൾ ചുമ്മാ ആക്കി ചിരിച്ചു കൊണ്ടിരുന്നു.
” ആ നീ പറ നീ ഭയങ്കര സംഭവമാക്കി പറഞ്ഞതല്ലെ..? എനിക്ക് അത് അറിയാഞ്ഞിട്ട് ആകെ ഒരു വിമ്മിഷ്ടം ”
” കുളിച്ചിട്ടു വാ..എന്നിട്ട് പറയാം…!! ഞാൻ ചായ എടുത്തു വെക്കാം ”
സ്റ്റെല്ല അതും പറഞ്ഞു കിച്ചണിലേക്ക് പോയി.
ഞാൻ പെട്ടെന്ന് തന്നെ കുളിയും പൂർത്തിയാക്കി പുറത്തേക്ക് വന്നു അവൾക്ക് ഓപ്പോസിറ്റ് വന്നിരുന്ന് ചായക്കപ്പ് കയ്യിൽ എടുത്തു.
‘ എന്താണ് സംഭവം ‘ എന്ന് ചോദിച്ചതും അവൾ ക്കിടന്ന് ചിരിക്കാൻ തുടങ്ങി.
” എൻറെ ആൽബി ഞാൻ ഇതുപോലെ അടുത്തൊന്നും ചമ്മിയിട്ടില്ല ”
” എന്ന പറ്റിയെ കാര്യം പറ ?? ”
” ഞാൻ ഇന്ന് രാവിലെ ഒരു കെട്ടും കെട്ടി പോയതല്ലെ.. നേരത്തെ തന്നെ ഓഫിസിൽ എത്തുകെം ചെയ്ത്.. !! ”
” എന്നിട്ട്.. ”
ഞാൻ ആകാംഷയോടെ കഥ കേട്ട് കൊണ്ടിരുന്നു.
” ആം.. എന്നിട്ട്… നിനക്ക് ആദ്യമേ അറിയാമല്ലോ എനിക്ക് സിഗരറ്റ് വലിക്കുന്നത് ഭയങ്കര ദേഷ്യമുള്ള കാര്യമാണെന്ന് ഞാൻ ഓഫീസിൽ വന്ന് കയറിയതും ഒരുത്തൻ ഞങ്ങളുടെ സ്മോക് സോണിന്റെ അപ്പുറത്ത് നിന്നും വിട്ടു മാറി ഫ്രണ്ട് ഓഫീസിന്റെ മുന്നിൽ നിന്നായി സിഗരറ്റ് വലിക്കുന്നു…!! ”
അവൾ മുന്നിൽ ഇരുന്ന ചായ കപ്പിൽ നിന്നും ഒരു സിപ്പെടുത്തു.. പിന്നെ വീണ്ടും തുടർന്നു…
” എനിക്കത് തീരെ ഇഷ്ടപ്പെട്ടില്ല. കണ്ടാൽ കുറച്ചു പ്രായം ഒക്കെ തോന്നിക്കും ഒരു 40-42 വയസ്സ് കാണും പുള്ളി ഒരു കന്നടിക ആന്ന് തോന്നുന്നു… ഞാൻ അവനോട് അടുത്ത് ചെന്ന് ഇംഗ്ലീഷിൽ ചോദിച്ചു.. എന്തിനാ ഇവിടെ നിന്ന് സിഗരറ്റ് വലിക്കുന്നത് എന്ന് ?? “