” ആ പറയെടി ”
” ആൽബി… നിന്നോട് ഒരു കാര്യം പറയാനുണ്ട് കേട്ടാൽ നീ ചിരിച്ചു ചാവും ഞാനിന്ന് ആകെ ചമ്മി നാറി എരപ്പായെടാ… !! ”
” കർത്താവേ..!! എന്റെ ഭാര്യ ചമ്മാൻ മാത്രം ഇത്ര വലിയ കാര്യം എന്താ..?? ”
ഞാൻ ചെറിയ അതിശയത്തോടെ ചോദിച്ചു.
” അതൊക്കെയുണ്ട് വന്നിട്ട് പറയാം..!! ഞാൻ ഈ സീനൊക്കെ സിനിമയിലും കൊറിയൻ ഡ്രാമയിലും മാത്രമേ കണ്ടിട്ട് ഉള്ളു..! ആദ്യമായിട്ടാണ് എനിക്ക് തന്നെ അബദ്ധം പറ്റുന്നത് ”
സ്റ്റെല്ല ഫോണിൽ കൂടി ചിരിച്ചുകൊണ്ടിരുന്നു.
” എടീ നീ ചിരിച്ചുകൊണ്ടിരിക്കാതെ കാര്യം എന്നാന്ന് പറ…??? ”
ഞാൻ സ്വരം ഇച്ചിരി കടുപ്പിച്ച് പറഞ്ഞു.
” അതൊക്കെ വന്നിട്ട് പറയാം…!! ”
എന്താണ് അവൾ പറയാൻ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാതെ ഞാൻ ആകെ ടെൻഷൻ അടിച്ചു തുടങ്ങി.
‘ ആ എന്തായാലും നെഗറ്റീവ് ആയിട്ടുള്ള കാര്യമല്ല ആണെങ്കിൽ അവൾ അപ്പോൾ തന്നെ ഫോണിൽ കൂടി പറയാമായിരുന്നു ഇതെന്തോ സന്തോഷമുള്ള കാര്യമാണ് കുറച്ചുനേരം വെയിറ്റ് ചെയ്തു നോക്കാം ‘
പോയ കാര്യം പൂർത്തിയാക്കി ഞാൻ തിരിച്ചു പോകുമ്പോൾ സ്റ്റെല്ലയെ വിളിച്ചു നോക്കിയെങ്കിലും അവൾ ഫോൺ എടുത്തില്ല.
എന്തായാലും എനിക്ക് അധികം സർപ്രൈസ് താങ്ങാനുള്ള ശേഷിയില്ല എന്തുണ്ടെങ്കിലും പെട്ടെന്ന്… പെട്ടെന്ന് അറിയണം അങ്ങനെ ഒരു ത്വര ഉള്ള മനുഷ്യനാണ് ഞാൻ.
വീട്ടിലെത്തിയപ്പോഴേക്കും സ്റ്റെല്ല എനിക്ക് മുന്നേ എത്തി കുളിച്ച് ഫ്രഷ് ആയിരുന്നു.
വന്നുകയറിയതെ ഞാൻ അവളോട് കാര്യം ചോദിച്ചു.
” ഡീ… എന്താ പറയാൻ ഉണ്ട്.. എന്ന് പറഞ്ഞത്..?? “