സ്റ്റെല്ലയുടെ ഓഫീസിൽ ഇന്ന് ക്ലൈന്റ് വിസിറ്റ് ഉണ്ട് അതുകൊണ്ടു തന്നെ അവൾ തലേന്ന് രാത്രിയും അതിനുമുൻപുള്ള രാത്രിയും എല്ലാം പ്രൊജക്ടർ അവതരണത്തിനുള്ള ശക്തമായ തയ്യാർ എടുപ്പിൽ ആയിരുന്നു.
ഇന്നാണ് അവളുടെ ക്ലൈന്റ് വിസിറ്റും അവരുടെ പ്രൊജക്റ്റ് അവതരണവും.. വയലറ്റ് സാരിയിൽ അതി സുന്ദരിയായി തന്നെ ഇന്നവൾ ഒരുങ്ങിയിട്ടുണ്ട്.
” ആൽബി എങ്ങനെ ഉണ്ട്..? ”
” നീ ഇത്രം സുന്ദരി ആയിട്ട് ഒരുങ്ങി..പോയാൽ ചിലപ്പോൾ ആരും പ്രസന്റേഷൻ ശ്രെദ്ധിച്ചെന്ന് വരില്ലാട്ടോ..”
“മതി മോനെ മതി..!! ഓവർ ആക്കണ്ടാ..!! ”
എൻറെ പ്രേശംസ സുഖിച്ച് എങ്കിലും അവൾ അത് സമ്മതിച്ച് തന്നില്ല.
” ഞാൻ ഇറങ്ങാ.. ബൈ..”
ഞാൻ കേൾക്കാൻ പാകത്തിന് ഉച്ചത്തിൽ വിളിച്ചു പറഞു അവൾ പോകാൻ തുടങ്ങി.
” ഓൾ തെ ബെസ്റ്റ് ഡിയർ ”
“താങ്ക് യൂ മൈ ലവ് ”
ചിരിച്ച് കൊണ്ട് അവൾ ഇറങ്ങി പോയി.
ഞാൻ എന്റെ തിരക്കുകളിലേക്കും തിരിഞ്ഞു.. ബാംഗ്ലൂരിൽ തണുപ്പ് അതികരിച്ച് തുടങ്ങിയിരുന്നു നട്ടുച്ചയ്ക്ക് പോലും ചെറിയ തണുപ്പുള്ള കാലാവസ്ഥ..!!
അവൾ പോയ പുറകെ ഞാനും പുറപ്പെടാൻ ആരംഭിച്ചു. എനിക്കിന്ന് ഓഫീസിലെ ജോലി സംബന്ധമായി കോർമംഗലക്ക് പോകേണ്ടിയിരുന്നു..
അത് കൊണ്ട് തന്നെ ലാപ്പിൽ ലോഗിൻ ചെയ്ത് ഞാൻ ആദ്യമെ തന്നെ കോർമംഗലക്ക് തിരിച്ചു..!!
എല്ലാ ബാംഗ്ലൂരിയൻസിനെയും പോലെ തന്നെ സിൽക്ക് ബോർഡിലെ ട്രാഫിക് താണ്ടുക ചില്ലറ കാര്യമല്ല ഇപ്പോൾ ഓവർ ബ്രിഡ്ജ് വന്നതുകൊണ്ട് കുറച്ച് എളുപ്പം ആയെങ്കിലും ഇടക്ക് ഒന്ന് പെടും.
മടിവാള സെൻറ് ജോൺസിലെ ട്രാഫിക്കിൽ കുരുങ്ങി കിടക്കുമ്പോഴാണ് സ്റ്റെല്ലയുടെ ഫോൺകോൾ എനിക്ക് വരുന്നത്.. അപ്പോഴേക്കും സമയം 12 ആയിരുന്നു..