ചെറിയൊരു ബിയർ ബോട്ടിലും കയ്യിൽ പിടിച്ച്
ചുറ്റുപാടും ഉള്ള സുന്ദരികളെയും ആസ്വദിച്ച് നിൽക്കുമ്പോഴാണ് ഫ്ലോറിൽ ഡാൻസ് കളിക്കുന്ന ആൾക്കൂട്ടത്തിനിടയിൽ ആ കാഴ്ച ഞാൻ കാണുന്നത്….!!
ഇത്രത്തോളം ലഹരി എൻറെ മനസ്സിലേക്ക് തരും എന്ന് ഞാൻ ഒരിക്കൽ പോലും കരുതിയില്ല.. ഓർക്കുന്തോറും പിന്നെയും പിന്നെയും എന്തോ ഒരു തരം വികാരം തരുന്ന കാഴ്ച..!!
” ആൽബി നീ ഇറങ്ങാറായില്ലേ കുറെ നേരമായല്ലോ…?? ”
അവളുടെ ശബ്ദം എന്നെ പെട്ടെന്ന് സ്വപ്ന ലോകത്തുനിന്നും ഉണർത്തി.
” ആ ഇറങ്ങാറായി ഒന്ന് വെയിറ്റ് ചെയ്യ്..” ശരീരം മുഴുവൻ തോർത്തി ടവ്വൽ അരക്ക് ചുറ്റി പാതി നഗ്നനായി ഞാൻ ബാത്റൂമിൽ നിന്നും ഇറങ്ങി നേരെ റൂമിലേക്ക് കയറി.
ഡ്രസ് ചെയ്ഞ്ച് ചെയ്യാൻ തുടങ്ങിയതും ഭാര്യ ബാത്റൂമിലേക്ക് കയറി… അധികം സമയം കളയാതെ അവളും ഇറങ്ങി.. ഒരുമിച്ച് ബ്രേക്ക്ഫാസ്റ്റ് കഴിച്ച് രണ്ടുപേരും നേരത്തെ തന്നെ ഇറങ്ങി.. അന്നത്തെ തിരക്കുകളിലേക്ക് തിരിഞ്ഞു…!!!
***……കുറച്ച് മാസങ്ങൾക്ക് മുൻപ്…****
ഒരു മനുഷ്യന് രണ്ട് ജീവിതം ഉണ്ടെന്ന് ആണ് പറയുക ‘ ഒന്നവൻ ജീവിക്കാൻ ആഗ്രഹിക്കുന്നതും രണ്ട് അവൻ ഇപ്പോൾ ജീവിക്കുന്നതും ‘
എന്നെ സംബന്ധിച്ചിടത്തോളം ഏകദേശം രണ്ടും ഒരു പോലെ തന്നെയാണ് ഇപ്പോൾ.. കഷ്ടപ്പെട്ട് അങ്ങനെ ആക്കിയതാണ് എന്നും പറയാം.
ബാംഗ്ലൂരിലേക്ക് കുടിയേറിയിട്ട് ഇപ്പോൾ ഏകദേശം അഞ്ച് വർഷം കഴിഞ്ഞിരിക്കുന്നു ഞാൻ ആൽബിൻ കോട്ടയത്തെ ക്രിസ്ത്യൻ ഫാമിലിയിൽ ജനിച്ച് അവിടെ തന്നെ വളർന്നു..
ബിരുദം എല്ലാം നാട്ടിൽ തന്നെയാണ് പൂർത്തിയാക്കിയത് പിന്നീട് എന്ത് ചെയ്യും..? എന്ന് കരുതിയിരിക്കുമ്പോഴാണ് എൻറെ സ്വന്തം ചേട്ടന്റെ ഗയ്ഡൻസ് വഴി സിസി എൻ എ ചെയ്തത്.. അത് എന്തായാലും വെറുതെ ആയില്ല…!!