“വാട്ട്..ദ ഫക്ക്… !!!!!! സീരിയസ്‌ലി ??? ”
അത് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ട്വസ്റ്റ് ആയിരുന്നു.
” യെസ്.. അയാൾക്ക് ഞാൻ അന്നേരം പറഞ്ഞതല്ലാം മനസിലായിരുന്നു..!!
എന്റെ ആൽബി ഞാനാകെ ചമ്മി ഇല്ലാണ്ട് ആയ അവസ്ഥയിലായി.. പിന്നെ ഞാൻ ഒരു ചമ്മിയ ചിരിയും ചിരിച്ച് അവിടെ തന്നെ ഇരുന്നു..! പുള്ളിക്കാരൻ എന്നോട് അവിടെ ഇരുന്നോട്ടെ എന്ന് പെർമിഷൻ ചോദിച്ചു.. എനിക്ക് ഓപ്പോസിറ്റ് ഇരുന്നു ”
അവളുടെ കണ്ണിൽ മിന്നി മറയുന്ന ഭാവങ്ങൾ എനിക്ക് മനസിലായില്ല.
” ആൾക്ക് വിടാൻ ഭാവം ഇല്ലാലോ..?? ”
ഞാൻ ചെറിയ ചിരിയോടെ ചോദിച്ചു.
” ഹീ വാസ് സച്ച് എ ജന്റിൽമാൻ..!! പുള്ളി ചെറുതായിട്ട് പരിചയപ്പെടുത്തുകയും ചെയ്തു…!! ശിവാനന്ദ് ചന്ദ്രഗൗഡ ആള് ഒരു പ്രൊപ്പർ കന്നടിക തന്നെയാണ്.. പക്ഷേ നാല് സൗത്ത് ഇന്ത്യൻ ലാംഗ്വേജും ഇംഗ്ലീഷും ഹിന്ദിയും നന്നായിട്ട് ആയിട്ട് സംസാരിക്കും…ജസ്റ്റ് ഒരു അഞ്ച് മിനിറ്റ് സംസാരിച്ച് പുള്ളി എന്നോട് ബൈ പറഞ്ഞു .. ഞാനെന്റെ വഴിക്കും പോന്നു ”
സ്റ്റോറി മുഴുവൻ പറഞ്ഞു കഴിഞ്ഞു അവൾ രണ്ടു കൈ കൊണ്ടും മുഖം താങ്ങി നിന്നു.
” അങ്ങനെ ജോലി പോകണ്ട കേസ്.. പുള്ളിക്കാരൻ ഒരു മാന്യൻ ആയത് കാരണം രക്ഷപ്പെട്ടല്ലെ..?? ഇനി എങ്കിലും ആളും തരവും
നോക്കി സംസാരിച്ച് പഠിക്ക്..!! ”
” ഞാനും വിചാരിച്ച് എല്ലാം തീരുമാനമായി എന്ന്..!! ”
അതും പറഞ്ഞ് അവൾ എഴുനേറ്റ് അകത്തെക്ക് പോയി.
അവൾ പോയ പുറകെ ഞാൻ പുറം
കാഴ്ച്ചകളിലേക്ക് ശ്രെദ്ധ തിരിച്ചു.. സ്റ്റെല്ല പറഞ്ഞ കണക്കിന് ആളോട് എനിക്കും ചെറിയ റെസ്‌പെക്ട് ഒക്കെ തോന്നി.