അവൾ ബാപ്പയോട് സംസാരിച്ച് കൊണ്ടിരിക്കുക ആയിരുന്നു, അപ്പൊ ജോയൽ പെട്ടന് സമീറിനോട് ഒന്ന് ഉള്ളിലേക്ക് വരാൻ പറഞ്ഞു.
“ചേട്ടായി പറഞ്ഞതാ ശെരി, പിന്നെ ബാപ്പാക്കും വിഷമം ആവണ്ട. ഇപ്പൊ ഉറപിച്ചാലും കല്യാണം പഠിത്തം ഒക്കെ കഴിഞ്ഞിട്ട് പതുക്കെ മതിയലോ” ജോയൽ പറഞ്ഞു. സമീർ അവനെ ശെരിക്കും ഒന്ന് നോക്കി, അത് കണ്ടതും നാണം കാരണം ജോയൽ തല താഴ്ത്തി അവിടെ നിന്നു. വീട്ടിൽ ഗസ്റ്റ് വന്നിട്ട് ഉള്ളിൽ തന്നെ നിൽക്കുന്നത് മോശം ആയത് കൊണ്ട് അവർ അപ്പൊ തന്നെ തിരിച്ച് ഹാളിലേക്ക് പോയി.
“ഇവരുടെ അമ്മച്ചി ഇവിടെ ഇല്ല. അതുകൊണ്ട് നിങ്ങൾ പുറത്ത് പോയി ഒരു ചായ ഒക്കെ കുടിച്ചിട്ട് വാ” ആർക്കും മനസിലാവാത്ത വിധത്തിൽ സംസാരിക്കാൻ അവസരം ഒരുക്കി തന്ന ബാപ്പയെ നോക്കി സമീർ ചിരിച്ചു. പക്ഷെ അയാൾ വിചാരിച്ച പോലെ കാര്യങ്ങൾ സംഭവിച്ചില്ല, ഇവരുടെ രണ്ട പേരുടെയും കൂടെ ജോയേലും പോയി. കാറിൽ മൂന്നുപേരും കൂടി അടുത്ത് ഉള്ള ഒരു ഹോട്ടലിലേക്ക് പോയി.
“ഞാൻ വിചാരിച്ചത് എന്നെ കണ്ടതും നീ മാറി നടക്കുമായിരിക്കും എന്നായിരുന്നു, ആദ്യത്തെ നിന്റെ റിയാക്ഷൻ കണ്ടപ്പോഴും ഞാൻ അങ്ങനെ തന്നെയാ കരുതിയത് (T)” പുണെയിൽ ഒരു ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ശ്രുതികാ പറഞ്ഞു.
“ശേ… ഐ വാസ് ഹാപ്പി ടു സീ യു. ആദ്യം കണ്ടപ്പോ നിന്നെ പോലെ തോന്നിയത് ആണ് എന്ന് വിചാരിച്ചതാ അതുകൊണ്ടാണ്… നീ വന്നത് ഏതായാലും നന്നായി, നീ വരുന്നതിന് മുന്നേ ഉള്ള 5-6 മാസം… ശോകം (T)” ഹൃതിക് പറഞ്ഞു.
“നിന്നോട് ഇങ്ങനെ ഒക്കെ കടപ്പാട് പറയേണ്ടി വരും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല (T)” കൈയിൽ ഉണ്ടായിരുന്ന ഫോർക് ചുരുട്ടി നൂഡിൽസ് എടുത്ത ശേഷം അവൻ തുടർന്നു.