ചക്രവ്യൂഹം 7 [രാവണൻ]

Posted by

“ഞാൻ തകർന്നവൻ ആയിരുന്നു…. ശരീരം മനസ്സ് ആത്മാവ് എല്ലാം കൈവിട്ടുപോയി….അവന്റെ ഭാവത്തിൽ എന്റെ നിയന്ത്രണം നഷ്ടമായത് ആണ്. …വേറൊന്നുമല്ല. …“

”എനിക്കിപ്പോഴും ശരിക്കൊന്നും മനസ്സിലാകുന്നില്ല. ..“

”അത് പോട്ടെ. …എന്നെവച്ച് ചേച്ചിയെ അവര് ട്രാപ്പിൽ ആക്കാൻ നോക്കുന്നെ എന്തിനാണെന്ന് അറിയോ?. …“

”ഇല്ല “
അവൾ വിലങ്ങനെ തലയാട്ടി. …അഭിമന്യു അവൾക്ക് ക്രിസ്റ്റീനയെ പരിചയപ്പെടുത്തി….അവളുടെ ചെയ്തികൾ ഓരോന്നും അവൻ അവൾക്ക് വിവരിച്ചു. …നന്ദന കരഞ്ഞുപോയിരുന്നു. …അവൾക്ക് മനംപുരട്ടി. …വൈകുന്നേരം അഭിയുടെ ശരീരത്തിൽ കണ്ട ചുവന്ന പാടുകൾ നന്ദനയുടെ ഉള്ളിലൂടെ ഓടിമറഞ്ഞു

“ഇനിയും കേൾക്കണ്ട. ..അഭി. ..എനിക്ക് പറ്റില്ല. ..”

നന്ദന വായ പൊത്തി. …അവൾ അവനിൽ നിന്ന് അടർന്നുമാറി ബാത്‌റൂമിലേക്ക് ഓടി ഛർദിച്ചു. ….ഷവർ തുറന്ന് അതിന് കീഴിൽ നിൽക്കുന്ന നന്ദനയെ വാതിൽക്കൽ നിന്ന് അഭിമന്യു സ്നേഹത്തോടെ നോക്കി ….തന്റെ അതേ സ്വഭാവം. …അല്ല അവളുടെ സ്വഭാവം എനിക്കുകിട്ടിയതാണ്. …ഒത്തിരി വിഷമം തോന്നിയാൽ മനസ്സ് തണുക്കുന്നതുവരെ ഷവറിന്റെ കീഴിൽ നിൽക്കും

മുറിയിലേക്ക് വന്നതും അഭിമന്യു അവൾക്ക് തല തുവർത്തി കൊടുത്തു. ..

“അഭി. ..നീ. …എന്തിനാ അഭി. …എനിക്ക് ഞാൻ. ..”

അവളുടെ ഉള്ളിലെ നോവിനെ പകർത്താൻ കഴിവുള്ള വാക്കുകളുടെ ആഭാവത്തിൽ കണ്ഠം ഇടറി . …മുഖം പൊത്തി കരയുന്നവളെ കാണെ അഭിക്ക് പാവം തോന്നി

“ആകെ നനഞ്ഞു. …തുണി മാറിയിട്ട് ഇരുന്ന് കരയ്. …”

അഭി പറഞ്ഞു. …അവൾക്കേൾക്കുന്നില്ലെന്ന് തോന്നിയതും അവൻ എഴുന്നേറ്റ് ജനലുകൾ അടച്ചു, കർട്ടൻ നീക്കിയിട്ട് മുറിയുടെ അകത്തളങ്ങളിലേക്ക് കടന്നുവരുന്ന നിലാവിനെ തടഞ്ഞു. …ശബ്ദം പുറത്തുവരാതെ തേങ്ങുന്ന നന്ദനയെ എഴുന്നേൽപ്പിച്ച് നിർത്തി ടോപ്പിൽ പിടിത്തമിട്ടു. …

Leave a Reply

Your email address will not be published. Required fields are marked *