“നീ ഷഹീമിൻ്റെ കടയിലേക്ക് വിട്”
“ഏത് ദുനിയാവിലേക്ക് വേണേലും വിടാം, നീ കര്യമെന്താന്ന് വെച്ചാ പറ?”
“അതൊക്കെ ഉണ്ട്.. നീ വേഗം വണ്ടി വിട്, പറ്റിയാൽ ഇന്ന് തന്നെ ആ മൈരനെ നമുക്ക് കയ്യോടെ പിടിക്കാം!”
“ഷഹീമിൻ്റെ കടയെങ്കിൽ ഷഹീമിൻ്റെ കട” ഞാൻ വണ്ടി നേരെ ഷഹീമിൻ്റെ കടയിലേക്ക് വിട്ടു.
വണ്ടി ഷഹീമിൻ്റെ കടയുടെ മുന്നിൽ നിർത്തിയ ശേഷം, നിതീഷ് എന്നത്തേയും പോലെ ഷഹീമിനോട് സലാം പറഞ്ഞ് അകത്ത് കയറി, ഈ ഷഹീം നിതീഷിൻ്റെ കോളേജ്മേറ്റ് ആണ്. അവര് കുറച്ച് നേരം സംസാരിച്ച ശേഷം, അവനെ നീസായിട്ട് സൈഡിലേക്ക് മാറ്റി നിർത്തി ഈ പ്രശ്നം വേറൊരുതരത്തിൽ അവതരിപ്പിച്ചു, അടുത്ത പുലിവാല് പിടികരുതല്ലോ!!.
“അതുകൊണ്ട്.. ഷഹീമേ, ഇവിടെ കൂടുതലും Airtel connections അല്ലേ നീ ആക്ടീവേഷൻ ചെയ്യാറ്, അതുകൊണ്ട് ഈ അടുത്ത കാലത്ത് ആരെങ്കിലും ഈ നമ്പർ ഇവിടുന്ന് അക്ടീവേഷൻ ചെയ്തിട്ടുണ്ടൊന്നൊന്നു നോക്കിയേ?!” നിതീഷിൻ്റെ പരചിലൊക്കെ കേട്ടിട്ട് ഒരു ചെറിയ പ്രതീക്ഷയൊക്കെ തോന്നി.
“എടാ അതൊന്നും നടക്കൂലെ!! ഒരു പാട് മെനക്കേടുള്ള പണിയാ.!” ഷഹീമൊരു മടിയോടെ പറഞ്ഞു.
“എടാ പൊന്നെ.. ചതിക്കല്ലേ.. ജീവിത പ്രശ്നാ! നീ നാളെ വൈകിട്ട് എൻ്റെ വക ചിലവ്, പോരെ!?”
“അങ്ങനെയാണെങ്കിൽ ഒരു കൈ നോക്കാം!” അതും പറഞ്ഞ് ഷഹീം പോയി സിം കാർഡ് ആക്ടിവേഷൻ രജിസ്റ്റർ തപ്പാൻ തുടങ്ങി…
കുറേ നേരം കഴിഞ്ഞപ്പോൾ എൻ്റെ പ്രതീക്ഷയോക്കെ മാഞ്ഞു തുടങ്ങി.
അങ്ങനെ കുറേ നേരം തപ്പിയ ശേഷം,
“എന്തായാലും എനിക് നല്ല തൊള്ള ഭാഗ്യമുണ്ട്!!” അതും പറഞ്ഞ് ഷഹീം ചിരിക്കാൻ തുടങ്ങി .