ഞാന്‍ പറഞ്ഞു കൃത്യ നിഷ്ഠ പാലിക്കാതെ പറ്റില്ലല്ലോ?
മുതലാളി : ആ നിങ്ങള്‍ ചായ കുടിച്ചോ ?
ഞാന്‍ : ഇല്ല രാവിലെ വെളുപ്പിനേ പോന്നതാ അതാ
എന്നാല്‍ അവിടെ മീരയുണ്ടാകും അവളോട് ഞാന്‍ വിളിച്ചു പറഞ്ഞേക്കാം ചായ തരാന്‍ എന്നു പറഞ്ഞ് ഫോണ്‍ മുതലാളി വെച്ചു.
കുറച്ച് കഴിഞ്ഞപ്പോള്‍ മീര വന്നു. ഞങ്ങള്‍ റിസപ്ഷനില്‍ തന്നെയിരുന്നതുകൊണ്ട് ഞങ്ങളെ അവള്‍ പെട്ടെന്ന് കണ്ടു.
അവള്‍ ഞങ്ങളുടെ അടുത്ത് വന്നിട്ട് പറഞ്ഞു വാ നമുക്ക് ചായകുടിക്കാം.
ഞാനും സ്വാതിയും അവളുടെ കൂടെ അവിടുത്തെ അടുത്ത ഫ്‌ളോറിലുളള ഹോട്ടലിലേക്ക് കയറി ചായ ഓഡര്‍ ചെയ്തു കൂടെ കഴിക്കാന്‍ ഇഡ്ഡലിയും ദോശയും വരുത്തി അതു കഴിച്ച് ഞാന്‍ ബില്‍ ചോദിച്ചു അപ്പോള്‍ മീര പറഞ്ഞു ഇന്ന് നിങ്ങള്‍ സാറിന്റെ ഗസ്റ്റാ നിങ്ങളോട് ക്യാഷ് ഇവിടെ നിന്ന് വാങ്ങില്ല. അതുപോലെ സ്വാതി നോക്കിക്കൊണ്ട് പറഞ്ഞു ഇനി നീ സാറിന്റെ സ്റ്റാഫായാല്‍ പിന്നെ ഇവിടെ നിന്ന് കഴിക്കുന്നതിനും റൂമിനും ഒന്നും ക്യാഷ് കൊടുക്കേണ്ട.
ഭക്ഷണം കഴിച്ച് കഴിഞ്ഞ്
ഞങ്ങള്‍ ഇറങ്ങി അപ്പോള്‍ മീര പറഞ്ഞു. ലിഫ്റ്റില്‍ സാറിന്റെ ഓഫീസിന്റെ അടുത്തേക്ക് പോകാമെന്ന് പറഞ്ഞ് ലിഫ്‌ററ് ചൂണ്ടിക്കാണിച്ചു.
സാര്‍ ഇപ്പോള്‍ അതികം വൈകാതെ വരും ഞങ്ങള്‍ ലിഫ്റ്റ് കയറി പോകുമ്പോള്‍ മീര പറഞ്ഞു കഴിഞ്ഞ ദിവസങ്ങളിന്‍ നന്ന കാര്യങ്ങള്‍ മുതലാളിയോട് പറയണ്ടാ. ഞങ്ങള്‍ 10-ാം നിലയില്‍ എത്തി ലിഫ്റ്റില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി ആ നിലയിലെ 1006 എന്ന് റൂമ് തുറന്ന് ഞങ്ങളെ മീര അകത്തേക്ക് വിളിച്ചു ഞങ്ങള്‍ രണ്ടുപേരും കയറി.