കവലയിൽ നിന്ന് അത് വേറെ വഴി തിരിഞ്ഞു.”കഴിഞ്ഞ ഉത്സവത്തിന് അമ്പലപ്പറമ്പിൽ വെച്ച് എനിക്കിട്ട് ഒരു പണി കിട്ടിയതാ മഹേഷേ, അവന്മാർ നാല് പേരുണ്ടായിരുന്നു, പിള്ളയുടെ ഗുണ്ടകൾ, വേറെ എവിടുന്നോ കൊണ്ട് വന്നതാ, അടി കൊണ്ട് ഞാൻ താഴെ വീണ് കിടക്കുമ്പോ ഈ ചന്ദ്രൻ പിള്ള വന്ന് ഒരു ചവിട്ട്”.
മഹേഷ് എല്ലാം മൂളിക്കേട്ടു, എവിടെയെങ്കിലും ഒന്ന് കിടന്നാൽ മതിയെന്നായിരുന്നു അയാൾക്ക്. “ഞാൻ പോലീസിൽ പരാതിപ്പെട്ടു, കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ കേസും എടുത്തു.അവന്മാരെ പിന്നെ എവിടെ കാണാൻ, അന്ന് ഞാൻ തീരുമാനിച്ചു, പണി കൊടുത്തിരിക്കും” പണിക്കർ പല്ല് ഞെരിച്ചു. അയാൾ കഴുത്തിലെ ലോക്കറ്റിൽ പിടിച്ചു ദീർഘനിശ്വാസമുതിർത്തു.
*******
“അയ്യോ ഇതെന്ത് പറ്റി?” കാറിൽ നിന്ന് വിഷമിച്ച് ഇറങ്ങി വരുന്ന മഹേഷിനെക്കണ്ട് ഇന്ദിരാമ്മ ചോദിച്ചു.”പോലീസ് ഒരു പണി കൊടുത്തതാ നീ ഇവന് കഴിക്കാൻ വല്ലതും കൊടുക്ക്” പണിക്കർ പറഞ്ഞു. അടുക്കളയിൽ നിന്നിറങ്ങി വന്ന ഉഷ മഹേഷിനെ താങ്ങിപ്പിടിച്ചു കൊണ്ട് പോയി, ഇന്ദിരാമ്മ പുറകെ ചെന്നു. അടുക്കളയുടെ ഒരു വശത്തു ജോലിക്കാർ ഉപയോഗിക്കുന്ന ഒരു മുറി ഉണ്ടായിരുന്നു.
രാത്രിയിൽ നിൽക്കുന്ന ദിവസങ്ങളിൽ ഉഷ അവിടെയായിരുന്നു കിടക്കുന്നത്. മഹേഷിനെ ഉഷ ആ കട്ടിലിൽ കൊണ്ട് ചെന്നു കിടത്തി. മലർന്നു കിടക്കാൻ പറ്റുന്നില്ല, വേദന, അയാൾ കമിഴ്ന്നു കിടന്നു. ഭക്ഷണം അപ്പോൾ വേണ്ട എന്ന് പറഞ്ഞിരുന്നു. പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഉഷ ഒരു മരുന്നുമായി വന്നു.”ഇത് പുരട്ടാൻ ചേച്ചി പറഞ്ഞു” മഹേഷ് തല തിരിച്ചു നോക്കി “എനിക്ക് പുരട്ടാൻ പറ്റുമെന്ന് തോന്നുന്നില്ല”