അഞ്ച് മിനിറ്റ് കഴിഞ്ഞ് പണിക്കരെയും മഹേഷിനെയും അകത്തേക്ക് വിളിപ്പിച്ചു.ഐശ്വര്യ കനത്ത ശബ്ദത്തിൽ പറഞ്ഞു “ചന്ദ്രൻ പിള്ള പരാതി പിൻവലിച്ചിട്ടുണ്ട്, അത് കൊണ്ട് നീ ഇപ്പോ പൊയ്ക്കോ. ഇനി മേലാൽ ഏതെങ്കിലും കേസിന് എന്റെ മുൻപിൽ പെട്ടാൽ പിന്നെ നീ നടന്നു പോവില്ല ഇവിടുന്ന്, മനസിലായോ” മഹേഷ് ഒന്നും പറഞ്ഞില്ല.”ഞങ്ങൾ ഗുണ്ടകൾ ഒന്നുമല്ല മാഡം, മാഡം വന്നതല്ലേ ഉള്ളു, ഇവിടെയൊക്കെ ഒന്ന് അന്വേഷിച്ചാൽ മതി”
പണിക്കർ പറഞ്ഞു, മറുപടിക്ക് കാക്കാതെ മഹേഷിനെയും കൂട്ടി പുറത്തേക്കിറങ്ങി. വാസു പുറത്ത് പിള്ളയുടെ ജീപ്പിനരികിൽ നിന്നിരുന്നു.”നിന്നെ ഒന്ന് കാണാൻ ഇരിക്കുവാരുന്നു” അയാൾ അടുത്തേക്ക് വന്നു. നാരായണ പിള്ളയും ചന്ദ്രൻ പിള്ളയും പുറകെ വരുന്നുണ്ടായിരുന്നു.”വിട്ടേരെടാ വാസൂ അവന്റെ ചന്തി ഇപ്പൊത്തന്നെ പൊളിഞ്ഞിരിക്കുവാ” ചന്ദ്രൻ പിള്ള പരിഹസിച്ചു.
“പോലീസ് സ്റ്റേഷനിൽ ആയതു കൊണ്ട് ചന്തിയെ പൊളിഞ്ഞോള്ളു നമ്മുടെ കൈയിൽ കിട്ടിയിരുന്നെങ്കിൽ കൂതി പൊളിഞ്ഞേനെ” വാസുവിന്റെ വായിൽ നിന്ന് ചീഞ്ഞത് പുറത്ത് ചാടിത്തുടങ്ങി. പണിക്കർ മഹേഷിനെ കാറിൽ കയറ്റി, പണിക്കർ കാർ മുൻപോട്ടെടുത്തു.”അയാൾ ഒരു ആശ്രിതവത്സലൻ, ധൂ” നാരായണ പിള്ള നിലത്തേക്ക് തുപ്പി.
“ആ തങ്കപ്പൻ പിള്ള ഈ പിള്ളയുടെ ഒരു ബന്ധുവാ, അത് കൊണ്ട് പോലീസ് നമുക്ക് എതിരായിരിക്കും എപ്പോഴും” പണിക്കർ പറഞ്ഞു തുടങ്ങി. “പുതിയ എസ് ഐ വന്നാലെങ്കിലും അതിന് മാറ്റം ഉണ്ടാകുമെന്ന് ഞാൻ ഓർത്തു, അതിപ്പോ ഇങ്ങനെയും ആയി, അ സാരമില്ല ഇവനുള്ള പണി നമുക്ക് കൊടുക്കാം”. നാരായണ പിള്ളയുടെ ജീപ്പ് പുറകിൽ വരുന്നുണ്ടായിരുന്നു,