“കൂപ്പു ലേലം നമുക്ക് കിട്ടി” അങ്ങോട്ട് വന്ന മഹേഷ് പറഞ്ഞു. പണിക്കർ വരുന്ന വഴി ബാറിൽ കയറി ചെറുതായി മദ്യപിച്ചിരുന്നു.ബാറിൽ കണ്ട പരിചയക്കാർക്ക് മദ്യം വാങ്ങിക്കൊടുത്തു. ചാക്കോയും അടിച്ചു പൂസ് ആയിരുന്നു, ചാക്കോ കവലയിൽ നിന്ന് വീട്ടിലേക്ക് പോയിരുന്നു.”എടീ ചോറ് വിളമ്പ്, മഹേഷ് വാ കഴിച്ചിട്ട് പോകാം” പണിക്കർ ചെറുതായി ആടിക്കൊണ്ട് പറഞ്ഞു.
പണിക്കരും മഹേഷും ആദ്യമായി ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു.”മോളേ നിനക്കറിയാമോ ഇന്ന് ഇവൻ തക്ക സമയത്ത് ഇടപെട്ടില്ലായിരുന്നെങ്കി ഈ ലേലം നമ്മുടെ കൈ വിട്ടു പോയേനെ” പണിക്കർ ആര്യയോടായി പറഞ്ഞു. അവൾ വെറുതെ മഹേഷിനെ നോക്കിച്ചിരിച്ചു.”ഇനി നമ്മൾ കൂപ്പിലേക്ക് ചെല്ലുമ്പോൾ ആ പിള്ളയുടെ ഒറ്റ ആളും വണ്ടിയും അവിടെ കാണാൻ പാടില്ല, കണ്ടാൽ അവനിട്ടു പണി ഞാൻ കൊടുക്കും” പണിക്കർ വീമ്പു പറച്ചിൽ തുടർന്നു.
ഊണ് കഴിഞ്ഞു മഹേഷ് പോകാൻ എഴുന്നേറ്റു, പണിക്കർ ആര്യയോട് എന്തോ രഹസ്യം പറഞ്ഞു, അവൾ അകത്തു പോയി കൈയിൽ എന്തോ ഒളിപ്പിച്ചു പിടിച്ചു കൊണ്ട് വന്നു. വാ എന്ന് പറഞ്ഞു കൊണ്ട് ആര്യ മുറ്റത്തേക്കിറങ്ങി, മഹേഷ് പുറകെ ചെന്നു. അവൾ ഇരുണ്ടു കിടക്കുന്ന പോർച്ചിലേക്കാണ് പോയത്.”എന്നോട് ദേഷ്യം ഉണ്ടോ?” പോകുന്ന വഴി അവൾ ചോദിച്ചു.”ഏയ് ഇല്ല, നമ്മൾ രണ്ടും സുഖിച്ചല്ലോ,
പിന്നെ ഇത് കാരണം ഇന്ന് സമയം വൈകിയിരുന്നെങ്കിൽ പ്രശ്നം ആയേനെ” മഹേഷ് പറഞ്ഞു. ആര്യ പോർച്ചിലെ ലൈറ്റ് ഇട്ടു, അവിടെ പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് മൂടിയ ഒരു ഭാഗത്തെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു മാറ്റി. ഒരു ബുള്ളറ്റ് ബൈക്ക് ആയിരുന്നു അതിനടിയിൽ. മഹേഷ് അത്ഭുതത്തോടെ നോക്കി നിൽക്കേ ആ ബൈക്കിന്റെ താക്കോൽ അവൾ അയാളുടെ കൈയിൽ വെച്ചു കൊടുത്തു.