******
വൈകുന്നേരം വരെ മഹേഷ് ആ കിടപ്പ് കിടന്നു, അഞ്ച് മണി ആയപ്പോൾ എഴുന്നേറ്റു പുറത്തേക്കിറങ്ങി. പണിക്കർ മുകളിൽ നിന്ന് ഇറങ്ങി വന്നു “എങ്ങനെയുണ്ട്? വേദനയുണ്ടോ? ആശുപത്രിയിൽ പോയാലോ?” എന്നൊക്കെ ചോദിച്ചു.”വേണ്ട, കുഴപ്പമില്ല, ഞാൻ പോകുന്നു” മഹേഷ് ഇറങ്ങി നടന്നു.”ബൈക്ക് എവിടെ?” ഇന്ദിരാമ്മ ചോദിച്ചു.”ബൈക്ക് പോലീസ് സ്റ്റേഷനിൽ ഇരിക്കുവാ,
താക്കോൽ ആ എസ് ഐയുടെ മുറിയിൽ വെച്ചെന്ന് തോന്നുന്നു” മഹേഷ് നടക്കുന്ന വഴി പറഞ്ഞു. റബ്ബർ തോട്ടത്തിന് നടുവിലൂടെയുള്ള നടപ്പ് വഴിയിലൂടെ അയാൾ പതിയെ നടന്നു.”ഹേയ്” എന്നൊരു വിളി കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ രാധയാണ്. ഒരു സാരിയായിരുന്നു അവളുടെ വേഷം. അവൾ മഹേഷിനെ നോക്കിചിരിച്ചു.”എന്തൊക്കെയുണ്ട് വിശേഷങ്ങൾ?, ജോലിയൊക്കെ എങ്ങനെ പോകുന്നു?”
അവൾ സംസാരം തുടങ്ങി. “ഇങ്ങനെ തട്ടിമുട്ടി ജീവിച്ചു പോകുന്നു” പകൽ അവൾ കൂടുതൽ സുന്ദരിയായിരുന്നു “രാധ എവിടെപ്പോയതാ? മഹേഷ് മുൻപിൽ നടന്നു.”ഞാൻ ഇവിടെ അടുത്ത് തയ്ക്കുന്ന ഒരു ചേച്ചി ഉണ്ട് അവരുടെ വീട്ടിൽ ഒരു ഡ്രസ്സ് ഷേപ്പ് ചെയ്യാൻ കൊടുക്കാൻ പോയതാ, ഈ നാട്ടിൽ വന്നിട്ട് അടിപിടി ഒക്കെ ഉണ്ടാക്കിയെന്ന് അറിഞ്ഞല്ലോ?” മഹേഷിന് ആ വിഷയം സംസാരിക്കാൻ താൽപ്പര്യം ഇല്ലായിരുന്നു. ചന്തി ഇരുന്നു വിങ്ങുന്നു. അയാൾ ഒന്നും മിണ്ടാതെ നടന്നു.
“ആ ചന്ദ്രൻ പിള്ളയ്ക്കിട്ട് കൊടുത്തത് നന്നായെ ഉള്ളു, അയാൾ ഒരു വായ്നോക്കിയാ, തല്ലുകൊള്ളിയും ” രാധ പറഞ്ഞു. “രാധിക എവിടെ?” മഹേഷ് വിഷയം മാറ്റാനായി ചോദിച്ചു.”അവൾ കോളേജിൽ പോയി, ഇപ്പോ വരുമായിരിക്കും” അവർ നടന്നു മഹേഷിന്റെ വീടിന്റെ മുൻപിലെത്തിയിരുന്നു. അയാൾ വീടിന്റെ താക്കോൽ എടുത്തു കൊണ്ട് പറഞ്ഞു “വന്നാൽ ഒരു കട്ടൻ കാപ്പി കുടിച്ചിട്ട് പോകാം”.