ഏയ് സോറി ഒന്നും പറയണ്ട ഗായത്രി, തൻ്റെ തെറ്റ് അല്ലേലോ, കൊണ്ട് തന്നതിന് താങ്ക്സ്. ഞാൻ അവളോട് പറഞ്ഞു.
ശെരി ചേച്ചി എന്നാൽ ഞാൻ പോട്ടെ, അവൾ തിരിഞ്ഞ് നടന്നു, രേണു അവൾക്ക് കതക് തുറന്ന് കൊടുത്തു, അവൾ പോയതിനു ശേഷം കതക് അടച്ചിട്ട് രേണു എൻ്റെ അടുത്ത് വന്നു.
പണിയാകുമോ ചേച്ചി?
എന്ത് പണി? നീ ടെൻഷൻ അടിക്കാതെ രേണു, പണി ആക്കാൻ ആയിരുന്നേൽ അവൾക്ക് ഇത് കൊണ്ട് തരേണ്ട ആവിശ്യം ഇല്ലാരുന്നെല്ലോ.
എന്നാലും എനിക്ക് ഒരു പേടി.
നീ എന്തിനാ പേടിക്കുന്നെ ഞാൻ ഇല്ലേ നിൻ്റെ കൂടെ.
ഉടനെ വീണ്ടും കതകിൽ ആരോ മുട്ടി. രേണു ഞെട്ടി എന്നെ നോക്കി. ഞാൻ എണീച്ച് വാതിൽ തുറന്നു. ഗായത്രി.
എന്താ ഗായത്രി? എന്ത് പറ്റി?
അവൾ ചുറ്റും നോക്കിയിട്ട് പറഞ്ഞു, ഞാൻ അകത്തോട്ട് വന്നോട്ടെ ചേച്ചി?
അതിനെന്താ കേറി വാ, ഞാൻ കതക് തുറന്ന് പിടിച്ചു, അവൾ അകത്ത് കയറി, ഞാൻ കതക് അടച്ചിട്ട് വന്ന് കട്ടിലിൽ ഇരുന്നു. ഇരിക്ക് ഗായത്രി, ഞാൻ പറഞ്ഞു. രേണു അവൾക്ക് കസേര ഇട്ട് കൊടുത്തു, അവൾ അതിൽ ഇരുന്നു, രേണു വന്ന് കട്ടിലിൽ ഇരുന്നു.
ഗായത്രി ഞങ്ങളെ രണ്ടും നോക്കി, എന്നിട്ട് പതുങ്ങിയ ശബ്ദത്തിൽ പറഞ്ഞു.
അതെ ചേച്ചി, എനിക്ക് ഗേൾസിനെയാ ഇഷ്ടം. പക്ഷേ ഞാൻ ഇത് വരെ ആരോടും പറഞ്ഞിട്ടില്ല. നിങ്ങളോട് പറയണം എന്ന് തോന്നി, അതാ ഞാൻ പിന്നേം വന്നേ.
ആഹാ അത് നല്ല കാര്യം അല്ലെ ഗായത്രി? ഞാൻ ചോദിച്ചു.
പക്ഷേ എല്ലാർക്കും അതൊന്നും ഇഷ്ടമല്ലേലോ ചേച്ചി.
അതും ശെരിയാ, ഞാൻ പറഞ്ഞു. അപ്പോ ഗായത്രിക്ക് ഇതുവരെ ആരേം അറിയില്ല, ലെസ്ബിയൻസ് ആയിട്ടുള്ള?
അവൾക്ക് അത് കേട്ടതും നാണം വന്നു. പതിയെ ചിരിച്ച് കൊണ്ട് അവൾ പറഞ്ഞു.
ഇല്ല ചേച്ചി ആരേം പരിചയം ഇല്ല.