ദേവൻ:-“അതൊക്കെ എന്റെ അമ്മാവന്റെ PR work അല്ലെ. വലിയ സംഭവമായി മോളേ പിടിച്ചു കെട്ടിച്ചത് ഒരു മൊണ്ണയെ കൊണ്ട് ആണ് എന്ന് നാട്ടുകാർ അറിയുന്നതിന്റെ കുറച്ചിൽ ഓർത്ത് അങ്ങേര് തന്നെ പറഞ്ഞു പരത്തിയത് ആണ്.
സലീമും ദേവനും ചിരിച്ചു.
“അപ്പൊ നിനക്ക് വലിയ തട്ട് കേടുകൾ ഒന്നും ഇല്ലാദേ വിലാസിനിയെ കിട്ടി എന്ന് ചുരുക്കം.”
സലീം ചിരിച്ചു കൊണ്ട് ചോദിച്ചു.
“ആ അങ്ങനെ വേണമെങ്കിൽ പറയാം”.
ദേവൻ പറഞ്ഞു.
“ഭാഗ്യവാൻ ”
സലീം പറഞ്ഞു.
“എന്താ നിനക്ക് ആ ഭാഗ്യത്തിനെ വേണോ?.
ദേവൻ ചോദിച്ചു.
സലീം :- “പോടാ അവിടുന്നു.”
“ദേവേട്ടാ ബ്രേക്ക് ഫാസ്റ്റ് കഴിക്കണ്ടേ ”
അകത്തു നിന്നും ഒരു കിളി നാദം.
സലീം തിരിഞ്ഞു നോക്കി.
സാക്ഷാൽ വിലാസിനി ഇതാ തന്റെ മുൻപിൽ പ്രാത്യക്ഷ പെട്ടിരിക്കുന്നു. സെറ്റ് സാരി ഒക്കെ ഉടുത്തു ഒരു കേരള മംഗയായി.
സലീം സ്തംഭംനായി നിന്നു.
“അമ്പലത്തിൽ പോയിട്ടു നീ ഇത് എപ്പോഴാ വന്നത്, ഇത്ര നേരം ഇവിടെ ഇരിന്നിട്ടും ഞങ്ങൾ കണ്ടില്ലല്ലോ.”
ദേവൻ ചോദിച്ചു.
“ഞാൻ അമ്പലത്തിൽ നിന്നും ആ പാട വരമ്പത്തു കൂടെയ വന്നത്, വീടിന്റെ അടുക്കള ഭാഗത്തു കൂടി ഇങ്ങു പൊന്നു.
.എത്ര കാലമായി അതു വഴി ഓക്കെ ഒന്ന് നടന്നിട്ടു, പാടത്തു കൃഷി ഒന്നും ഇല്ലാത്തത് കൊണ്ട് ഒരു ഭംഗിയും ഇല്ല. പണ്ടൊക്കെ എന്തു രസമാ കാണാൻ തന്നെ.”
വിലാസിനി പറഞ്ഞു
“മ്മ് അവിടെ വല്ല ഇഴ ജന്തുകളും ഉണ്ടാവും വെറുതെ അപകടം വരുത്തി വെക്കാൻ ആയിട്ടു.”
ദേവൻ പറഞ്ഞു.
അപ്പോഴും സലീം, വിലാസിനയെ തുറിച്ചു നോക്കി നില്കുകയായിരുന്നു.
സലീമിന്റെ നോട്ടം കണ്ടിട്ടു ദേവൻ അവന്റെ തോളിൽ പിടിച്ചു അമർത്തി അയാളെ സ്വബോധത്തിലേക് കൊണ്ട് വന്നു.