“പ്രദീപേ ഞാൻ നിനക്ക് പ്രധീക്ഷ തന്നിട്ട് എന്താ കാര്യം.. ഞാൻ എന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞില്ല.നീ മറ്റെന്തെങ്കിലും മാർഗം ഉണ്ടോ എന്ന് നോക്ക്. കല്യാണം അടുത്ത് വെരുക്കയല്ലേ.”
ദേവൻ അവന്റെ മുഖത്തു നോക്കാതെ പുറത്ത് ദൂരേക് നോക്കികൊണ്ട് പറഞ്ഞു.
പ്രദീപ്‌ന്റെ മുഖത്തു വീണ്ടും നിരാശ.
“സലീമേ എന്നാ പോട്ടെടാ, മോളുടെ കല്യാണം അടുത്തു. പെട്ടന്ന് ഉണ്ടായ ഒരു ആലോചനയാണ്, നല്ലത് ആയത് കൊണ്ട് അങ്ങ് നടത്താം എന്ന് വെച്ചു. അതിന്റെ ഒരു കെട്ടി മറിച്ചിലിൽ ആണ്.ഒരു ദിവസം വീട്ടിൽ വരുന്നുണ്ട്, എല്ലാവരെയും ക്ഷണിക്കാൻ, നീ കുടുംബത്തിനെ എല്ലാം കൂട്ടി വയോ, ദേവ നിന്നോടും കൂടിയ.”
അയാൾ പറഞ്ഞു.
“ഒക്കെ ടാ, കല്യാണം ഓക്കേ നമുക്ക് ഉഷാർ ആകണം.”
ദേവൻ പറഞ്ഞു.
പ്രദീപ് ബൈക്കിൽ കയറി പോയി.
“പാവം ”
ദേവൻ പറഞ്ഞു.
“എന്താ അവൻ നിന്നെ കല്യാണം ക്ഷണിക്കാൻ വന്നത് ആണോ?.”
സലീം ചോദിച്ചു.
ദേവൻ:-“ഏയ്, അവന്റെ മോളുടെ കല്യാണം പെട്ടന്നു തെരപെട്ടു, കൈയിൽ പണമൊന്നും ഇല്ല, അവന്റെ വീടും സ്ഥലവും പണയത്തിന് എടുത്തിട്ട് കൈ വായിപ്പാ ചോദിച്ചു വന്നതാ. എനിക്ക് ഇപ്പൊ അതിനു അല്ലെ നേരം.”
സലീം:- “പണ്ട് സ്കൂളിൽ ഒക്കെ നന്നായി പഠിച്ചു നല്ല mark ഒക്കെ വാങ്ങിയിരുന്നതാ പക്ഷെ ജീവിതത്തിൽ രക്ഷ പെട്ടില്ല.”
ദേവൻ:- .”പണ്ട് എനിക്ക് ഇവനെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു. എവിടെ തിരഞ്ഞാലും പ്രദീപ്‌നെ കണ്ട് പഠിക്, പ്രദീപ്നെ കണ്ട് പഠിക് എന്ന് പറഞ്ഞിട് മനുഷ്യനെ ഇരു ചെവി കേൾപ്പിച്ചിട്ടില്ല അവസാനം അമ്മാവാൻ മോളേ ഇവന് പിടിച്ചു കെട്ടിച്ചു കൊടുക്കും എന്ന് വരെ കരുതി.”