ദേവൻ അത് പറഞ്ഞു താഴോട്ട് പോയി.
സലീം കൈയിൽ ചായ കപ്പുമായി ചുറ്റും നോക്കി. അപ്പോഴാണ് അയാൾ ഭിത്തിയിൽ തൂകിയിട്ട ഒരു ഫോട്ടോ ശ്രദ്ധിച്ചത്.
ദേവന്റെയും,,വിലാസിനിയുടെയും മോളുടെയും നയാഗ്ര വെള്ള ചട്ടത്തിന് അടുത്തു നിന്നും എടുത്ത ഫോട്ടോ.
ഫോട്ടോയിൽ അവൻ വിലാസിനിയെയും മോളെയും സൂക്ഷിച്ചു നോക്കി.
വിലാസിനിക്കു കാര്യമായ മാറ്റാം ഒന്നും ഇല്ല. സിനിമ നടി സംയുക്ത മേനോൻ-നെ പോല്ലെ തന്നെ,അന്നും ഇന്നും ഒരു പോല്ലെ.മോളു തനി വിലാസിനി തന്നെ. മോളുടെ ഫോട്ടോ കണ്ടപ്പോൾ സലീമിനു പഴയ കാലം ഓർമ വന്നു.
അന്നു മുടിയിൽ മുല്ലപ്പുവും, തുളസി കതിരും ചൂടി,, ധാവിണി ഉടുത്തു മാറോടു പുസ്തകവും ചേർത്തു പിടിച്ചു, പാട വരമ്പിലൂടെ പോവുന്ന വിലാസിനിയുടെ ചിത്രം, നെറ്റിയിൽ ചന്ദന കുറയും തൊട്ടു, കണ്ണെഴുതി, ഹാ,,.ആ മുഖത്തെകു നോക്കുന്നത് തന്നെ എന്തൊരു ഐശ്വര്യം . അവൾ പോയ വഴിയിൽ ഒക്കെ കാച്ചിയ എണ്ണയുടെ മണമായിരുന്നു.
സലീം ചായ കുടിച്ചു,
ചായ കപ്പുമായി താഴേക്ക് ഇറങ്ങി.
ദേവദാസ് ആരോടോ സംസാരിച്ചു ഉമ്മറത്തു ഇരികുകയായിരുന്നു
സലീം ചായ കപ്പ് അവിടെ tea ടേബിള്ളിൽ വെച്ചിട്ടു പുറത്ത് പോയി.
“ഹാ ആരാ ഇത് പ്രദീപ് ഒ .,എന്ത സുഖം തന്നെ അല്ലെ.”
സലീം ചോദിച്ചു.
“സുഖം ”
പ്രദീപ് മങ്ങിയ മുഖത്തിൽ മറുപടി പറഞ്ഞു എന്നിട്ടു ചോദിച്ചു.
“സലീം എപ്പോഴാ ഗൾഫിൽ നിന്നു വന്നത്.”
“ഒരു മാസമാകാൻ പോവുന്നു ”
“മ്മ്”
അയാൾ ഒന്ന് മൂളി എന്നിട്ടു ദേവനോട് പറഞ്ഞു.
“എന്നാ ദേവ ഞാൻ ഇറങ്ങുകയാണ്, വേറെ എന്തെങ്കിലും തെരമകുമോ എന്ന് നോക്കട്ടെ. നീ എന്തായാലും ഒന്ന് കൂടെ ചിന്തിക്കു, എന്റെ മുൻപിൽ വേറെ ഒരു മാർഗവും ഇല്ല.”