സലീം ഇക്കന്റെ അടുത്തു ആ പായയിൽ വന്നു ഇരുന്നു കൊണ്ട് സുഹറത്ത ചോദിച്ചു.
സലീംക്ക :-എനിക്ക് എന്തിനാ ദേഷ്യം.
സുഹറത്ത :- നിങ്ങള് കാലത്ത് നടക്കാൻ എന്ന് പറഞ്ഞു പോയിട്ടു, പിന്നെ നിങ്ങള്ടെ ഒരു വിവരവും ഇല്ല, മനുഷ്യൻ ഇവിടെ ആദി പിടിച്ചു ഇരിക്കുകയാ, എന്ന ഒന്നു വിളിച്ചു പറഞ്ഞു കൂടെ,
സലീംക്ക :- അതിനാണോ നീ രാവിലെ വായിൽ തോന്നിയത് ഒക്കെ പറഞ്ഞത്
സുഹറത്ത :- അത് പിന്നെ ഇങ്ങള്ടെ ചെങ്ങായി വന്നു എന്ന് അറിഞ്ഞപ്പോൾ. ഇനി ഇങ്ങള് എപ്പോഴും അവരുടെ കൂടെ ആയിരിക്കിലെ.
സലീംക്ക :- എന്റെ സുഹറ, നമുക്കൊക്കെ അത്യാവിശം പ്രയായില്ലേ, എല്ലാവർക്കും അവരവരുടെ ചിറ്റലുണ്ട്. പണ്ടത്തെ പോല്ലെ കറങ്ങി അടിച്ചു നടക്കുകയല്ല.
സുഹറത്ത സലീം ഇക്കന്റെ കൂടെ പായയിൽ സലീം ഇക്കന്റെ കൈ പടാലത്തിൽ തല വെച്ചു കിടന്നു. ചോദിച്ചു.
“ഇനി ഇങ്ങള്ടെ കൂട്ടുകാരൻ എപ്പോഴാ ഇങ്ങോട്ട് വരുന്നത്. എന്ന ഒരു ദിവസം അവരോട് ഇങ്ങോട്ട് വരാൻ പറയ്, ഇനി ഞാൻ മുടക്കി എന്ന് വേണ്ട.”
സലീംക്ക :- ആയോ വേണ്ടേ , എനിക്ക് ഇനി ഈ മുറ്റത്ത് ഒരു മയത്തു കാണാൻ വയ്യ. എന്തൊക്കെ വാചക കാസർത് ആയിരുന്നു.
സലീംക്ക അവളുടെ മുടിയിൽ തലോടി കൊണ്ട് ചോദിച്ചു
സുഹറത്ത ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
“അത് എനിക്ക് അയാള്ളോട് ഉള്ള ഈറ കൊണ്ട് പറഞ്ഞത് അല്ലെ. എന്റെ പിറകെ ഒക്കെ നടന്നു ശല്യ പെടുത്തിയത് ഓർത്തിട്.”
“എന്റെ സുഹറ നീ ഇപ്പോഴും ആ പഴയ പതിനാറു വയസുകാരി പാവാട പെണ്ണാ എന്ന നിന്റെ വിചാരം. പണ്ട് എപ്പോഴോ, അപ്പോഴത്തെ ചോര തിളപ്പിന് നിന്റെ പിറകെ നടന്നു എന്ന് കരുതി നിന്നെയും മനസ്സിൽ ഇട്ടു നടക്കുകയാണ് എന്നാണോ നിന്റെ വിചാരം. അവനക് നാട്ടിലും വിദേശത്തും ആയി നൂറു കൂട്ടം ബിസിനസ് ഉണ്ട്. അതിന്റെ ഇടയ്ക്ക,,.