സലീംക്ക :- എനിക്ക് വേണ്ട, നല്ല ക്ഷീണം, ഒന്നു കിടക്കണം,
“നല്ല ഉഷ്ണം ഉണ്ട്, ഞാൻ ഈ വരാന്തയിൽ കിടന്നു കൊണ്ട് ആ പായയും തലയണയും ഇങ്ങു എടുത്തോ.”
സലീംക്ക അതു പറഞ്ഞു ഒരു തോർത്തു എടുത്തു പുറത്ത് പോയി, കുളി മുറിയിൽ പോയി കുളിച്ചു വൃത്തി ആയി വന്നു. സുഹറത്ത സലീം ഇക്കാനെയും കാത്ത് വരാന്തയിൽ നിൽക്കുന്നുണ്ടായിരുന്നു. സലീംക്ക കണ്ട ഭാവം നടിക്കാതെ അകത്തു പോയി. തന്റെ ഉടു തുണി എടുത്ത് ഉടുത്തു.
“എവിടെ പായയും തലയണയും “.അയാൾ വിളിച്ചു ചോദിച്ചു.
“നിങ്ങൾക് എന്തിന്റെ കേടാ, പുറത്ത് നല്ല മഞ്ഞു ഉണ്ടാവും, വല്ല അസുഖവും വരുത്തി വെക്കാന.”. സുഹറത്ത ചോദിച്ചു.
അയാൾ സുഹറാത്താനെ രൂക്ഷമായി നോക്കി, പിന്നെ അകത്തു പോയി പായയും,, തലയിണയും പുറത്ത് കൊണ്ട് വന്നു ഇട്ടു.
അയാൾ പുറത്തെ ലേറ്റ് കെടുത്തി.
“നീ വാതിൽ അടച്ചു, അകത്തു പോയി കിടന്നോ. എനിക്ക് ഒന്നു ഉറങ്ങണം.”
അയാൾ പായയിൽ നടു നിവർത്തി നെറ്റിയിൽ കൈ വെച്ചു കിടന്നു.
ആ വീട് സ്മശാനമൂഗമായി.
കുറേ നേരത്തിനു ശേഷം സുഹറത്ത വാതിൽ തുറന്നു പുറത്തു വന്നു.
സലീംക്ക ഉറങ്ങിയിട്ട് ഉണ്ടായിരുന്നില്ല. സുഹറനെ കണ്ടതും അയാൾ കണ്ണ് അടച്ചു കിടന്നു.
“ഞാൻ വീട്ടിൽ പോവാണ് ”
അവൾ പറഞ്ഞു.
“മ്മ് ”
അയാൾ ഒന്നു മൂളി.
കുറച്ചു നേരത്തെക് സുഹറത്ത ഒന്നും മിണ്ടിയില്ല പിന്നെ.
“നിങ്ങൾക് എന്താണ് ”
അവൾ ചോദിച്ചു.
“എനിക്ക് എന്ത്, എനിക്ക് ഒന്നും ഇല്ല.നിനക്ക് തോന്നുമ്പോൾ നീ പോയിക്കോ, തോന്നുമ്പോൾ വന്നോ ഇവിടെ നിന്റെ ഭരണം ആണല്ലോ.”
സലീംക്ക പറഞ്ഞു.
“നിങ്ങള്ടെ ദേഷ്യം ഇതുവരെ മാറിയില്ലേ.”