സുഹറത്ത :- കളി ആയിട്ടായാലും കാര്യായിട്ടായാലും, നിങ്ങള് എങ്ങാനും അയാളെ ഈ വീട്ടിൽ കയറ്റി പോയാൽ പടച്ചോൻ ആണേ, ഇന്റെ മയത്തെ, പിന്നെ നിങ്ങൾ ഈ വീട്ടിൽ കാണു.ഇങ്ങളെ ചെങ്ങായ് കൊണ്ട് ഒരുപ്പാട് ഞാൻ പണ്ട് അനുഭവിച്ചിട്ടുണ്ട്.
വിളിച്ചു പറഞ്ഞു വരാൻ പോലും .എന്ന ഇവിടെ കേറ്റി താമസിപ്പിക്, അയാളുടെ കൂടെ ആ പത്രാസ് കാരിയും ഉണ്ടല്ലോ അപ്പൊ ഇങ്ങൾക്ക് സന്ദോഷക്കും.
“എന്റെ പൊന്നു സുഹറ. നിന്റെ തുരു വായ ഒന്നു അടക്കാൻ എന്താ ഞാൻ ചെയേണ്ടത്. ഞാൻ അവനെ കണ്ടിട്ടും ഇല്ല, അവന്റെ വണ്ടയിൽ കയറിയിട്ടും ഇല്ല, അവന്റെ വീട്ടിൽ പോയിട്ടും ഇല്ല, ആ പത്രസ്സ് കാരിയെ എനിക്ക് അറിയത് പോലും ഇല്ല. ”
എന്താ പേരെ.
അത് പറഞ്ഞു സലീംക്ക അകത്തു പോയി.
“നിങ്ങൾക് കഴിക്കാൻ ഒന്നും വേണ്ടേ.”
സുഹറത്ത ചോദിച്ചു.
“വേണ്ട ”
സലീംക്ക പറഞ്ഞു.
“ഓ,,.ഓള് ഇങ്ങളെ സൽകരിച്ചു ആണല്ലോ വിട്ടത്, ഇനി ഞാൻ ഉണ്ടാക്കിയ പുട്ടും കടലക്കും ഒന്നും ഒരു രുചി ഉണ്ടാവുല്ലാ.”
സുഹറത്ത പിന്നെയും വായിതാരി തുടങ്ങി.
സലീം ഇക്കാ വീട്ടിൽ നിന്നും ഇറങ്ങി പോയി.
രാത്രി സുഹറത്ത ഭക്ഷണം ഉണ്ടാക്കി കാത്ത് ഇരുന്നു. ഏറെ വൈകിയാണ്, സലീം ഇക്കാ വീട്ടിൽ തിരിച്ചു എത്തിയത്.
“നിങ്ങൾ ഇത് എവിടെ ആയിരുന്നു.”
സുഹറത്ത ചോദിച്ചു.
സലീംക്ക :- ഞാൻ ആ കവലയിൽ ഉണ്ടായിരുന്നു.
സുഹറത്ത :-എന്താ ഇപ്പൊ പതിവ് ഇല്ലാതെ കവലയിൽ ഒക്കെ പോയി ഇരിക്കുന്നത്.
സലീംക്ക :- ഞാൻ ഒരു ആണ് ഒരുത്തൻ അല്ലെ, വീട്ടിൽ തന്നെ ചടഞ്ഞു കൂടി ഇരിക്കാൻ പെറ്റില്ലല്ലോ.
സുഹറത്ത :- നിങ്ങള് ഭക്ഷണം കഴിക്കുന്നിലെ?.