സലീമും ദേവനും, കാറിൽ കയറി യാത്ര തുടങ്ങി.
“എന്തൊക്കെയടാ മയിരേ, നീ ആ പെണ്ണിന്റ മുൻപിൽ വെച്ചു പറയുന്നത്.”
സലീം ചോദിച്ചു.
“ഓ പിന്നെ നിനക്ക് കാണിക്കാം ഞാൻ പറഞ്ഞാൽ ആണ് കുറ്റം ല്ലെ.”
“ദേ അനാവശ്യം പറയരുത്, ഞാൻ എന്ത് കാണിച്ചു എന്നാ പറയുന്നത്”.
“മ്മ് നിന്റെ ആവിശ്യം മറ്റുള്ളവർക് അനവിശ്യം.”
“നീ വണ്ടി നിർത്തിക്കെ, കുറെ നേരായി നീ ഒരുമാതിരി അർത്ഥം വെച്ചു സംസാരിക്കുന്നു. എന്തെങ്കിലും കോണ്ണക്കാൻ .ഉണ്ടെങ്കിൽ ആണുങ്ങളുടെ പോല്ലെ നേരെ നിന്നു കൊണ്ണക്ക്.”
സലീമിനു, വിലസിനിയുടെ മുൻപിൽ ഇട്ട് ഊക്കി വിട്ടത് തീരെ സഹിച്ചില്ല.അതിന്റെ ദേഷ്യം തീർക്കുകയായിരുന്നു.
ദേവന് സലീമിന്റെ മുഖഭാവവും ദേഷ്യവും കണ്ടിട്ടു ചിരി നിർത്താൻ കഴിഞ്ഞില്ല. ഏറെ പ്രായസ്സ പെട്ടു ചിരി അടക്കി കൊണ്ട് പറഞ്ഞു.
“പിന്നെ നീ എന്തിനാ ഒരുമാതിരി പെണുങ്ങളെ കാണാത്തത് പോല്ലെ അവളെ ഇങ്ങനെ ഒക്കെ നോക്കുന്നത്. എടാ ചെങ്ങായി നമുക്ക് ഒക്കെ പത്തു അൻപത് വയസ്സായി. അവൾ മാർക് നാല്പത് നാൽപതി മൂന്ന് വയസ്സും. എന്നിട്ടും നീ പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് നോക്കി ഇരുന്ന പോല്ലെ ഇപ്പോഴും അവളെ ഇങ്ങനെ ഒളി കണ്ണിട് നോക്കി കൊണ്ട് ഇരുന്നാൽ ഞാൻ പിന്നെ എന്ത് ചെയ്യണം. എന്റെ സലീമേ നീ ഇത്ര കാലമായിട്ടും ഒന്നു അപ്ഡേറ്റ് ആയില്ലല്ലോ.”
ദേവൻ വീണ്ടും എങ്ങി എങ്ങി ചിരിച്ചു.
സലീം ഒന്നു അടങ്ങി. കുറച്ചു നേരെത്തെക് അയാൾ ഒന്നും പറഞ്ഞില്ല.പിന്നെ
“എടാ അതു പിന്നെ അവളെ ഒരുപാട് കാലത്തിനു ശേഷം കാണുകയല്ലേ, നിനക്ക് അറിയാല്ലോ പണ്ട് അവൾ എന്റെ അടുത്ത് കൂടെ പോയാൽ തന്നെ എന്റെ മുട്ട് ഇടിക്കും അപ്പോഴാ. നീ പറഞ്ഞത് ശെരിയാ നമക്ക് ഒക്കെ പ്രായം ആയി. ഞാൻ പക്ഷെ വിലാസിനിയെ അന്നു കണ്ടിട്ടു പിന്നെ ഇപ്പോഴല്ലേ കാണുന്നത് അതിന്റെ ഒരു പരിഭ്രാന്തി ഉണ്ടായിരുന്നു അതാ. പക്ഷേ നീ അവളുടെ മുൻപിൽ വെച്ചു ഇങ്ങനെ എന്നെ ഊക്കി വിടേണ്ട ആവിശ്യമൊന്നും ഉണ്ടായിരുന്നില്ല.”