മുടിയനായ പുത്രൻ [ഋഷി]

Posted by

 

മംഗളം! ഒരലർച്ച.

 

എന്തോ! ചെറിയമ്മ ഓടിവന്നു. നിറഞ്ഞ കണ്ണുകളുമായി നിന്ന എന്നെ വാരിയെടുത്തു. എന്തു പറ്റിയെൻ്റെ മോന്!

 

നീയാണിവനെ കൊഞ്ചിച്ചു വഷളാക്കണത്. അമ്മ അമർത്തിയ സ്വരത്തിൽ പറഞ്ഞു. അവനെ താഴെ നിർത്ത്! ഇള്ളക്കുട്ടിയല്ലേ! എളീലെടുത്തോണ്ടു നടക്കാൻ! ഞാനൂർന്നിറങ്ങി. അമ്മയെ തുറിച്ചുനോക്കി.

 

എന്താടാ നോക്കിപ്പേടിപ്പിക്കുന്നോ! അമ്മ കയ്യോങ്ങി. അവനേങ്കൊടു പോടീ മംഗളം. ഇല്ലേൽ ഞാനവനെ…

ചെറിയമ്മ എന്നേം വാരിയെടുത്ത് മുറിയിലേക്കു നടന്നു… മുഖം കഴുകിച്ച് തുണികൾ മാറ്റി എന്നെയടക്കിപ്പിടിച്ചു കിടന്നു… മെല്ലെ ചൂടുപിടിച്ചിരുന്ന ദേഹം തണുത്തു. ചെറിയമ്മേടെ വെളുത്തുകൊഴുത്ത മുലകളിൽ ഞാൻ മുഖമമർത്തിക്കിടന്നു… ആ വിരലുകൾ എൻ്റെ പുറത്തും ചന്തിയിലും മെല്ലെത്തഴുകി… ആ ദിവസം ഞാനൊരിക്കലും മറക്കില്ല. എന്നാൽ അടുത്ത നാളുകൾ പലതും തനിയാവർത്തനമായിരുന്നു. അമ്മ കോലൊടിച്ചിട്ടപ്പോൾ അച്ഛനായി മർദ്ദകൻ. ഓരോ വട്ടവും ഉള്ളിൻ്റെയുള്ളിലെ അമർഷം പതഞ്ഞുപൊന്തുകയായിരുന്നു. വലിയ വീടിൻ്റെ ഔട്ട്ഹൗസിലേക്കെന്നെ മാറ്റി. പത്തുവയസ്സായപ്പഴേക്കും ചെറിയമ്മയോട് ഇനിയെൻ്റെ കാര്യമൊന്നും നോക്കണ്ടന്ന് അമ്മ കല്പിച്ചു.  എന്നാലും പാവം ഞാൻ ഭക്ഷണം കഴിച്ചു എന്ന് എന്നും ഉറപ്പുവരുത്തുമായിരുന്നു.

അച്ഛൻ, അതു കഴിഞ്ഞ് ചിലപ്പോഴെല്ലാം സുധിയേട്ടൻ, മിക്കവാറും ബൈജുവേട്ടൻ…ഇവരെല്ലാം രക്ഷകർത്താവിൻ്റെ കുപ്പായവുമണിഞ്ഞ് ഊഴം വെച്ച് ഞാൻ യാത്ര ചെയ്ത സ്ക്കൂളുകളിൽ കയറിയിറങ്ങി.. ക്ലാസ്സിൽ പഠിപ്പിക്കുന്നത് മനസ്സിലാക്കാൻ പ്രയാസമൊന്നുമില്ലായിരുന്നു. ഒൻപതു വരെ വർഷമൊന്നും പോകാതെ ജയിച്ചുപോന്നു. ടോപ്പറാവണമെന്ന ഒരൈഡിയ പോലും തലയിലൂടെ മിന്നിയുമില്ല.

Leave a Reply

Your email address will not be published. Required fields are marked *