വീട്ടുകാരെപ്പറ്റി മേൽപ്പറഞ്ഞ വിശേഷങ്ങളെല്ലാം എനിക്കു പതിനഞ്ചു വയസ്സാവുന്നതിനു മുന്നേയുള്ളതാണ്. അവരുടെ പ്രായമൊഴിച്ച്. ആകപ്പാടെ അറിയാവുന്ന ഇത്തിരിയടുപ്പമുള്ള മറ്റൊരാൾ സുധിയേട്ടൻ്റെ പ്രിയതമ മീര.
ഞാൻ മീരേച്ചീന്നാണ് വിളിച്ചിരുന്നത്. അവർ തമ്മിൽ പ്രേമമായിരുന്നു പോലും! ഈ കുള്ളനായ ചേട്ടനെ നല്ല പൊക്കമുള്ള സുന്ദരിയായ മീരേച്ചി എങ്ങനെ പ്രണയിച്ചോ എന്തോ! പ്രേമത്തിനു കണ്ണില്ല! പിന്നെ വല്ലപ്പോഴും കണ്ടിരുന്ന റിയ. കുഞ്ഞിപ്പെണ്ണ്. അവരുടെ സന്താനം. കഴിഞ്ഞു. എന്നോടിഷ്ട്ടമുള്ള കുടുംബാംഗങ്ങളുടെ വലിയ ലിസ്റ്റ്!
ശാലുവേച്ചീടെ കെട്ട്യോനോടോ, ബൈജുവേട്ടൻ്റെ പെമ്പിള ലതേച്ചിയോടോ എനിക്കൊരടുപ്പവും ഉണ്ടായിരുന്നില്ല. എങ്ങിനെയുണ്ടാവാനാണ്! അടുപ്പിച്ചിട്ടു വേണ്ടേ!
ചെറിയമ്മയ്ക്കൊപ്പം കിടന്നുറങ്ങി, കറവ വറ്റാത്ത ആ മുഴുത്ത അകിടുകൾ വലിച്ചുകുടിച്ച് ഒരു താന്തോന്നിയായി ഞാൻ വളർന്നു. പാവത്തിന് എന്നെ നിയന്ത്രിക്കാനുള്ള കഴിവില്ലായിരുന്നു.
ഒന്നാം ക്ലാസു മുതൽ ഞാനൊരു പ്രശ്നമായിരുന്നു. തന്തയോ തള്ളയോ നിയന്ത്രിക്കാനോ, സ്നേഹിക്കാനോ ഇല്ല താനും. കൂടപ്പിറപ്പുകൾ എന്നെ തീർത്തും അവഗണിച്ചു. വലിയ പ്രായവ്യത്യാസമില്ലായിരുന്ന അവർക്ക് തമ്മിൽ എളുപ്പത്തിൽ റിലേറ്റു ചെയ്യാനും കഴിഞ്ഞു. തിരിഞ്ഞു നോക്കുമ്പോൾ അത് ഒരു ന്യായമൊന്നുമല്ല എന്ന് തിരിച്ചറിയുന്നു…ഓർഫനേജുകളിൽ ആരുമില്ലാതെ വളരുന്ന എത്രയോ നല്ല കുട്ടികളുണ്ട്!
അസഹിഷ്ണുത. അതായിരുന്നു എൻ്റെ പ്രശ്നം. ആരെങ്കിലും പരിഹസിക്കുകയോ, കുത്തുവാക്കുകൾ പറയുകയോ ചെയ്താൽ നേരേ അടിയിലാണ് അവസാനിക്കുക. ഇത് സ്ക്കൂളിൽ കാലെടുത്തു വച്ച അന്നു തുടങ്ങിയതാണ്. ഹെഡ്മിസ്റ്റ്രസ്സിൻ്റെ അടീം കൊണ്ടു ഷർട്ടും കീറി ഞാൻ നേരത്തേ വീട്ടിലെത്തിയപ്പോൾ അമ്മയൊന്നു നോക്കി. ന്താടാ ഇത്! ഒറ്റയടി! കവിളത്ത്. ചുണ്ടു പൊട്ടി വായ്ക്കുള്ളിൽ ചോരയുടെ കയ്പ്പ്.. പിന്നെ പുറം കൈകൊണ്ട് മറ്റേ കവിളത്തുമൊരടി! ആഹ്! മോതിരത്തിൻ്റെ കല്ലുരഞ്ഞു തൊലിപൊട്ടി നീറി! നിൻ്റെ ടീച്ചറു വിളിച്ചിരുന്നു. അമ്മ കിതച്ചുകൊണ്ടു പറഞ്ഞു.