മോളിലെത്തിയതറിഞ്ഞില്ല. ചേച്ചിയെൻ്റെ കൈത്തണ്ടയിൽ മുറുക്കിപ്പിടിച്ചു. ഞാനോടിപ്പോവൂല്ലെൻ്റെ ചേച്ചീ! ഞാൻ മന്ത്രിച്ചു. പോടാ ചെക്കാ! എനിക്ക് നിന്നെയറിഞ്ഞൂടേ!
ഞങ്ങൾ വലിയ മാസ്റ്റർ ബെഡ്റൂമിലേക്കു കേറി. അച്ഛനുമമ്മയും ഇവിടാണ് കിടന്നിരുന്നത്. തന്തിയാന് സുഖമില്ലാതായപ്പോൾ താഴേക്കു വിട്ടതാവും. ഞാനൂഹിച്ചു.
ഒരു മേശയുടെ പിന്നിൽ കുള്ളൻ സുധിയേട്ടൻ ലാപ്പ്ടോപ്പിൽ മുഖം പൂഴ്ത്തിയിരിപ്പായിരുന്നു. മുടി നരച്ചിരിക്കുന്നു. കഷണ്ടി കയറിത്തുടങ്ങി.
ഏട്ടാ! ദേ നോക്യേ! ആരാണ് വന്നതെന്ന്!
പുള്ളി തലയുയർത്തി. ഒരു ഭാവഭേദവുമില്ല. പഴയ സിനിമയുടെ പേരോർമ്മവന്നു. ” രക്തമില്ലാത്ത മനുഷ്യൻ”. ഓ! നീയോ! ഇരിക്കൂ! ഏതോ അപ്പോയിൻമെൻ്റെടുത്ത് വന്ന ഒരുത്തനെപ്പോലെയാണ് അദ്ദേഹത്തിൻ്റെ പെരുമാറ്റം. സ്വന്തം അനിയനാണ്! ങേഹേ!
പുള്ളി കണ്ണട മാറ്റി തളർന്ന കണ്ണുകൾ തിരുമ്മി. നീയെന്തു ചെയ്യുന്നു?
ഞാനിടം കണ്ണുകൊണ്ടു നോക്കിയപ്പോൾ ചേച്ചി മെത്തയിൽ കിടന്ന മുഷിഞ്ഞ തുണികൾ പെറുക്കിയെടുക്കുന്നു. തലയണയുടെ കവറുകൾ മാറ്റുന്നു…
ഞാനിപ്പോൾ പണികൾക്കിടയിലാണ്. ഒരു മാസത്തിനകം പുതിയ പണിക്കു കേറണം. ഞാൻ കസേരയിലമർന്നുകൊണ്ടു പറഞ്ഞു.
സീ! ഞാനൊരിക്കലും കരീയറിൽ ബ്രേക്കു വരുത്തീട്ടില്ല. പിന്നെ നിൻ്റെയിഷ്ട്ടം. ഇപ്പോൾ ഞാൻ യൂ ഏ യിൽ കൺട്രീ ഹെഡ്ഢാണ്. പുള്ളി നെഞ്ഞു വിരിച്ചു.
ഞാനൊന്നും പറഞ്ഞില്ല. അപ്പോൾ കാണാമേട്ടാ. ഞാനെണീറ്റു.
നീ കല്ല്യാണം കഴിഞ്ഞിട്ടല്ലേ പോവൂ? പുള്ളി പിന്നേം മുഖമുയർത്തി.
ഉവ്വ്! ഞാൻ സ്ഥലം കാലിയാക്കി. എന്തൊരു മനുഷ്യൻ!