മുടിയനായ പുത്രൻ [ഋഷി]

Posted by

എൻ്റേച്ചീ! വല്ലപ്പോഴുമേ സുന്ദരികളായ പെണ്ണുങ്ങള് ഈ പാവത്തിനെ ഗൗനിക്കത്തൊള്ള്. അപ്പഴേക്കും എന്നേം കൊണ്ടിവിടന്നു വലിഞ്ഞാലോ!

പോടാ ചെക്കാ! ചേച്ചിയെൻ്റെ രോദനം അവഗണിച്ചു. ആദ്യം വീട്ടുകാര്! പിന്നെ മതി നാട്ടുകാര്!

ലതേ! ലതേ! എന്നേം വലിച്ചോണ്ട് മീരേച്ചി ഊണുമുറിയിലേക്കു നടന്നു. അവിടെ ലതേച്ചി ഒരു ചെക്കനേം പഠിപ്പിച്ചോണ്ട് കസേരയിലിരുപ്പുണ്ടായിരുന്നു. സ്ക്കൂളിൽ ചെക്കൻ ടീച്ചറെ “കണ്ടാറോളി” എന്നു വിളിച്ചതിന് ഹെഡ്മാസ്റ്റർ പിടിച്ചപ്പോൾ അവൻ്റെ വിശദീകരണം: “സാറേ ഞാൻ പറഞ്ഞത് കണ്ടാൽ റൂളി, അഥവാ പെൻസിൽ! എന്നാണ്”. നമ്മടെ ലതയും അതുപോലാണ്. കമ്പേൽ തുണി ചുറ്റിയ പോലെ. പിന്നെ മുഖം കാണാൻ നന്ന്. അത്ര തന്നെ.

ഡീ ദേ ഉണ്ണി!  മീരേച്ചി പറഞ്ഞതും ലതേച്ചീടെ മുഖം വിളറിവെളുത്തു. സ്വതേ ഒരു പേടിത്തൂറിയാണ്! പിന്നൊരു ഗുണ്ടയാണ് മുന്നിൽ നിൽക്കണത്!

ഞാൻ ചിരിച്ചുപോയി. എൻ്റെ ലതേച്ചീ! റിയേടെ കല്ല്യാണം കൂടാൻ വന്നതാ. അതു കഴിഞ്ഞങ്ങു പൊക്കോളാമേ! ബൈജുവേട്ടൻ വന്നില്ലേ?

അപ്പഴേക്കും ലതേച്ചി നോർമ്മലായി. നിന്നെക്കണ്ടിട്ട് മനസ്സിലായില്ലടാ! ചേച്ചീ ഇവനങ്ങു കമുകുപോലെ വളർന്നല്ലേ! ലതേച്ചി മൂക്കത്തു വിരലുവെച്ചോണ്ട് മീരേച്ചിയോടു പറഞ്ഞു. ആ പിന്നെ ഞങ്ങളിപ്പോ ഉഡുപ്പീലാണ്. ചേട്ടൻ ഡെപ്യൂട്ടീ ജീഎമ്മായി. നാളെ വരും.

ശരിയാടീ! ഒത്ത ഒരാണായി എൻ്റെ മോൻ! മീരേച്ചി എൻ്റെയരയിൽ കൈചുറ്റി.

ഇവൻ്റെ പേരെന്താ? ഞാൻ കുനിഞ്ഞ് വലിയ കണ്ണുകളോടെ എന്നെയുറ്റു നോക്കുന്ന ചെക്കൻ്റെ മുടിയിലൂടെ വിരലോട്ടി. ശ്രീകുമാർ! ചെക്കൻ ഞെളിഞ്ഞു നിന്നോണ്ടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *